കണ്ണൂർ കോർപ്പറേഷന്റെ മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം നാടിന് സമർപ്പിച്ചു; കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ജവഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപത്താണ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്.
● നഗരത്തിലെ വാഹന പാർക്കിങ് പ്രശ്‌നത്തിന് പരിഹാരമാകും.
● ആറ് നിലകളിലായി നാല് യൂണിറ്റുകളാണ് പ്രവർത്തിക്കുക.
● ഒരേസമയം 124 കാറുകൾക്ക് ഇവിടെ പാർക്ക് ചെയ്യാം.
● 'അമൃത്' പദ്ധതിയിൽ ഉൾപ്പെടുത്തി 12.4 കോടി രൂപ ചെലവിലാണ് നിർമാണം പൂർത്തിയാക്കിയത്.
കണ്ണൂർ: (KVARTHA) കണ്ണൂർ നഗരത്തിലെ വാഹന പാർക്കിങ് പ്രശ്‌നത്തിന് പരിഹാരമായി കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ നിർമിച്ച മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രം വെള്ളിയാഴ്ച കെ സുധാകരൻ എംപി ഉദ്ഘാടനം ചെയ്തു. ജവഹർ സ്റ്റേഡിയം സ്വാതന്ത്ര്യ സ്മാരക സ്തൂപത്തിനു സമീപത്താണ് മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രം ഒരുക്കിയിട്ടുള്ളത്.
നഗരത്തിൽ വാഹനങ്ങൾക്ക് ആവശ്യത്തിന് പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്ത പ്രശ്‌നം മൾട്ടി ലെവൽ പാർക്കിങ് കേന്ദ്രത്തിലൂടെ ഒരു പരിധിവരെ പരിഹാരമായെന്ന് മേയർ പറഞ്ഞു. 'വികസന പ്രവർത്തനങ്ങൾ എണ്ണിപ്പറഞ്ഞ് ജനങ്ങൾക്ക് മുന്നിൽ സധൈര്യം പോകുന്നതിന് ഈ ഭരണസമിതിക്ക് കഴിയും' മേയർ വ്യക്തമാക്കി.
ജവഹർ സ്റ്റേഡിയത്തിനു സമീപം ആറ് നിലകളിലായി നാല് യൂണിറ്റുകളാണ് പ്രവർത്തിക്കുക. ഓരോ നിലകളിലും 31 കാറുകൾ വീതം ഒരേസമയം 124 കാറുകൾ പാർക്ക് ചെയ്യാം. 'അമൃത്' പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഈ അതിനൂതന മൾട്ടി ലെവൽ കാർ പാർക്കിങ് കേന്ദ്രങ്ങളുടെ കരാർ ഏറ്റെടുത്ത് പൂർത്തിയാക്കിയത് പുണെ ആസ്ഥാനമായ അഡി സോഫ്റ്റ് ടെക്‌നോളജി പ്രൈവറ്റ് ലിമിറ്റഡാണ്. 12.4 കോടി രൂപ ചെലവിലാണ് പാർക്കിങ് കേന്ദ്രങ്ങൾ നിർമിച്ചത്.
കണ്ണൂർ റെയിൽവേ സ്റ്റേഷനിലടക്കം എത്തുന്ന യാത്രക്കാർക്ക് കാർ പാർക്കിങ് കേന്ദ്രം ഏറെ ഉപകാരപ്പെടുമെന്ന് ഉറപ്പാണ്. ഡെപ്യൂട്ടി മേയർ പി ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി കെ രാഗേഷ്, പി ഷമീമ, എം പി രാജേഷ്, വി കെ ശ്രീലത, സയ്യിദ് സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, ഡിസിസി പ്രസിഡണ്ട് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് അബ്ദുൽ കരീം ചേലേരി, സിപിഎം പ്രതിനിധി ഒ കെ വിനീഷ്, എക്സിക്യൂട്ടീവ് എഞ്ചിനീയർ എം സി ജസ്വന്ത്, കമ്പനി പ്രതിനിധി പരാഗ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഈ വാർത്ത നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെച്ച് മറ്റുള്ളവരിലേക്ക് എത്തിക്കൂ.
Article Summary: Multi-level car parking centre inaugurated in Kannur by MP K Sudhakaran.
#Kannur #Kerala #MultiLevelParking #KSudharkaran #AmrutScheme #Development
