തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെരുവ് നായയുടെ കടിയേറ്റു; കണ്ണൂർ കോർപറേഷൻ സ്ഥാനാർത്ഥിക്ക് പരിക്ക്
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ഞായറാഴ്ച വൈകിട്ട് വീടുകളിൽ കയറി വോട്ടഭ്യർത്ഥിക്കുന്നതിനിടെയാണ് ആക്രമണം.
● കടിയേറ്റതിനെ തുടർന്ന് സ്ഥാനാർത്ഥി ഉടൻ ചികിത്സ തേടി.
● മുൻ മേയറുടെ ഡിവിഷനിലെ സംഭവം കോർപ്പറേഷൻ്റെ വീഴ്ചയുടെ തെളിവെന്ന് എൽഡിഎഫ് കുറ്റപ്പെടുത്തി.
● തെരുവ് നായ ശല്യം നിയന്ത്രിക്കുന്നതിൽ കോർപ്പറേഷൻ പരാജയപ്പെട്ടെന്ന് ആരോപണം.
കണ്ണൂർ: (KVARTHA) തെരുവ് നായ ശല്യം കാരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ സ്ഥാനാർത്ഥിക്കും രക്ഷയില്ലാതായി. കണ്ണൂർ കോർപ്പറേഷൻ ചാല 32-ാം ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർത്ഥിയായ എം വി ജിനിയെയാണ് പ്രചാരണത്തിനിടെ റോഡിൽ അലഞ്ഞുനടക്കുന്ന തെരുവ് നായ പിന്നാലെ വന്ന് കടിച്ചത്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. വീടുകളിൽ കയറി വോട്ടഭ്യർത്ഥിക്കുന്നതിനിടെയാണ് എം വി ജിനിക്ക് നേരെ തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. കടിയേറ്റ സ്ഥാനാർത്ഥി ഉടൻതന്നെ ചികിത്സ തേടി.
തെരുവ് നായകളുടെ ആക്രമണത്തിൽ നിന്നും ജനങ്ങളെ രക്ഷിക്കാൻ കണ്ണൂർ കോർപ്പറേഷൻ ഭരിച്ചവർക്ക് ഒന്നും ചെയ്യാൻ സാധിച്ചിട്ടില്ല എന്നതിന് ഉത്തമ ഉദാഹരണമാണ് മുൻ മേയറുടെ ഡിവിഷനായ ചാലയിലെ ഈ സംഭവമെന്ന് എൽഡിഎഫ് കണ്ണൂർ കോർപ്പറേഷൻ ഇലക്ഷൻ കമ്മിറ്റി സെക്രട്ടറി എം പ്രകാശൻ മാസ്റ്റർ കുറ്റപ്പെടുത്തി.
കണ്ണൂർ കോർപ്പറേഷൻ സ്ഥാനാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കൂ. വാർത്ത ഷെയർ ചെയ്യുക.
Article Summary: LDF candidate MV Gini in Kannur Corporation bitten by a street dog during the campaign, leading to criticism against the Corporation's failure.
#Kannur #StreetDogMenace #ElectionCampaign #KeralaPolitics #LocalNews #HealthAlert
