ബസ് പണിമുടക്കിൽ സ്തംഭിച്ചു കണ്ണൂർ; പ്രശ്നപരിഹാരത്തിന് അടിയന്തര യോഗം വിളിക്കുമെന്ന് കളക്ടർ

 
 Deserted Kannur old bus stand during the private bus strike.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങൾ നിശ്ചലമായി.
● പ്രശ്നപരിഹാരത്തിന് അടിയന്തര യോഗം വിളിക്കുമെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ.
● ജനപ്രതിനിധികളെയും സംഘടനകളെയും ഉൾപ്പെടുത്തി ചർച്ച നടത്തി സമരം അവസാനിപ്പിക്കാൻ നീക്കം.

കണ്ണൂർ: (KVARTHA) തോട്ടട നടാൽ ഒ.കെ.യു.പി സ്കൂൾ മേഖലയിൽ ദീർഘകാലമായി നിലനിൽക്കുന്ന അടിപ്പാത ആവശ്യത്തെ തുടർന്നുണ്ടായ സാഹചര്യങ്ങളെ മുൻനിർത്തി ജില്ലയിൽ സ്വകാര്യ ബസ് ഉടമകളും തൊഴിലാളികളും നടത്തിവന്ന ബസ് പണിമുടക്കിൽ യാത്രക്കാർ വലഞ്ഞു. 

കണ്ണൂർ ജില്ലയിലെ വിവിധ മേഖലകളിൽ വളരെ ചുരുക്കം സ്വകാര്യ ബസുകളും കെ.എസ്.ആ.ർടി.സി ബസുകളും മാത്രമേ സർവീസ് നടത്തിയുള്ളു. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് ഉൾപ്പെടെ പലയിടങ്ങളും നിശ്ചലമായി. കണ്ണൂർ നഗരത്തിൽ ജനതിരക്കും വളരെ കുറവായിരുന്നു.

Aster mims 04/11/2022

വലഞ്ഞ് യാത്രക്കാർ

വിദ്യാർത്ഥികൾ, തൊഴിലാളികൾ, രോഗികൾ ഉൾപ്പെടെയുള്ളവർക്ക് ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചേരാൻ പാടുപെടേണ്ടിവന്നു. ഒ.കെ.യു.പി സ്കൂൾ അടിപ്പാത ആവശ്യവുമായി ബന്ധപ്പെട്ട് പലതവണ അപേക്ഷകളും സമരങ്ങളും നടന്നിട്ടും വിഷയത്തിൽ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്ന ആക്ഷേപമാണ് പ്രതിഷേധത്തിന് കാരണമായത്. പ്രശ്നത്തിന്റെ ഗൗരവം കണക്കിലെടുത്ത് ജനജീവിതം തടസ്സപ്പെടുന്ന ഈ സാഹചര്യം ഉടൻ പരിഹരിക്കുമെന്ന് ജില്ലാ കളക്ടർ അരുൺ കെ. വിജയൻ വാർത്താ കുറിപ്പിൽ അറിയിച്ചു.

അടിയന്തര യോഗം വിളിക്കും

ജനജീവിതം സ്തംഭനാവസ്ഥയിലാകുകയും സമയബന്ധിതമായ തീരുമാനങ്ങളില്ലെന്ന വ്യക്തമായ സാഹചര്യത്തിൽ, ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ ജനപ്രതിനിധികൾ, ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, ബസ് ഉടമ-തൊഴിലാളി സംഘടനകൾ എന്നിവരെ പങ്കെടുപ്പിച്ച് അടിയന്തരമായി ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്ത് പ്രശ്നത്തിന് പരിഹാര മാർഗ്ഗം കണ്ടെത്തും. ഇതിന്റെ അടിസ്ഥാനത്തിൽ പണിമുടക്ക് അടിയന്തരമായി അവസാനിപ്പിക്കുന്നതിന് ആവശ്യമായ ഇടപെടൽ നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.

പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: Private bus operators in Kannur went on a strike demanding an underpass near Thottada Nadal OKUP School. The strike caused widespread disruption to public life. District Collector Arun K. Vijayan announced an urgent meeting with stakeholders to resolve the crisis and end the strike.

#KannurNews #BusStrike #KeralaTransport #DistrictCollector #PublicProtest #KannurTravel #ThottadaUnderpass #KeralaNews #PrivateBusStrike

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia