ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● വെള്ളിയാഴ്ച രാവിലെ ചെറുവത്തലമൊട്ടയിൽ വെച്ചായിരുന്നു അപകടം.
● ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
● ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം ചെറുവത്തലമൊട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
കണ്ണൂർ: (KVARTHA) ബൈക്ക് അപകടത്തിൽ മയ്യിൽ കടൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. മയ്യിൽ കടൂർ ചെറുപഴശ്ശി സ്വദേശിയായ മുഹമ്മദ് അസ്‌ലമാണ് (34) മരണപ്പെട്ടത്.
വെള്ളിയാഴ്ച രാവിലെ ചെറുവത്തലമൊട്ടയിൽ വച്ച് നിയന്ത്രണം വിട്ട ബൈക്ക് മതിലിൽ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. ഗുരുതരാവസ്ഥയിലായ അസ്‌ലമിനെ ഉടൻതന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കടൂർ സ്വദേശി എം പി യൂസഫിന്റെയും എം അസ്‌മയുടെയും മകനാണ് അസ്‌ലം. ഭാര്യ: തയ്യിൽ അർഷാന (ചെറുവത്തലമൊട്ട). സഹോദരൻ: അജ്‌മൽ. ഖബറടക്കം വെള്ളിയാഴ്ച വൈകുന്നേരം ചെറുവത്തലമൊട്ട ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടന്നു.
ഈ വാർത്ത പങ്കുവെക്കുക.
Article Summary: Muhammad Aslam (34) from Mayyil Kadoor died after a bike accident in Cheruvathalamotta, Kannur.
#Kannur #BikeAccident #TragicDeath #MayyilKadoor #KeralaNews #RoadSafety
