ശൈത്യകാല ഷെഡ്യൂൾ പ്രബല്യത്തിൽ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ഇനി സർവീസുകൾ കുറയും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിക്കുറച്ചതാണ് കുറവിന് കാരണം.
● കുവൈത്ത്, ബഹ്‌റൈൻ, ദമാം, ജിദ്ദ എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ നിർത്തലാക്കി.
● ഷാർജയിലേക്കുള്ള പ്രതിവാര സർവീസുകൾ 12-ൽ നിന്ന് ഏഴായി കുറച്ചു.
● അബുദാബിയിലേക്കുള്ള സർവീസുകൾ 10-ൽ നിന്ന് ഏഴായും മസ്‌കറ്റിലേക്കുള്ളത് ഏഴിൽ നിന്ന് നാലായും കുറച്ചു.
കണ്ണൂർ: (KVARTHA) രാജ്യത്തെ വിമാനക്കമ്പനികളുടെ ശൈത്യകാല ഷെഡ്യൂൾ ഞായറാഴ്ച (ഒക്ടോബർ 26) മുതൽ തുടങ്ങുമ്പോൾ കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ കുറയാൻ സാധ്യത. എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ വെട്ടിക്കുറച്ചതോടെ ആഴ്ചയിൽ 42 സർവീസുകളാണ് കുറയുക.
കുവൈത്ത്, ബഹ്‌റൈൻ, ദമാം, ജിദ്ദ എന്നീ സെക്ടറുകളിലേക്ക് കണ്ണൂരിൽ നിന്ന് നേരിട്ടുള്ള സർവീസുകൾ ഇനി ഉണ്ടാകില്ല. ഷാർജയിലേക്കുള്ള പ്രതിവാര സർവീസുകൾ 12-ൽ നിന്ന് ഏഴായും അബുദാബിയിലേക്ക് 10-ൽ നിന്ന് ഏഴായും കുറച്ചു.
മസ്‌കറ്റിലേക്ക് ഏഴ് സർവീസ് ഉണ്ടായിരുന്നത് നാലാക്കി കുറച്ചിട്ടുണ്ട്. ദുബായ്, റാസൽഖൈമ സെക്ടറുകളിലേക്കുള്ള ഓരോ സർവീസുകളും കുറച്ചിട്ടുണ്ട്.
സർവീസ് ക്രമീകരണങ്ങളുടെ ഭാഗമായാണ് ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ കുറയ്ക്കുന്നതെന്നാണ് വിമാനക്കമ്പനി അധികൃതർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കണ്ണൂർ വിമാനത്താവളത്തെ പുതിയ ക്രമീകരണം ദോഷകരമായി ബാധിച്ചേക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ചെയ്യുക!
Article Summary: 42 weekly flights cut at Kannur Airport due to winter schedule.
#KannurAirport #KeralaNews #AirIndiaExpress #WinterSchedule #FlightCut #AviationNews
