കല്ല്യാശ്ശേരി മണ്ഡലത്തിൽ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തി; 'ഹർ ഘർ ജൽ' പ്രഖ്യാപനം ഉടൻ


ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പദ്ധതിക്കായി 184 കോടി രൂപ അനുവദിച്ചിരുന്നു.
● 455 കിലോമീറ്റർ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചു.
● ചെറുതാഴം-കുഞ്ഞിമംഗലം പദ്ധതിക്കായി 45 കോടി അനുവദിച്ചു.
● വേനൽക്കാലത്ത് ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കേണ്ടി വന്നില്ല.
● 'ഹർ ഘർ ജൽ' പ്രഖ്യാപനം ഉടൻ നടത്തുമെന്ന് അധികൃതർ.
പഴയങ്ങാടി: (KVARTHA) കല്ല്യാശ്ശേരി മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിച്ച് മണ്ഡലം സമ്പൂർണ കുടിവെള്ള വിതരണ നേട്ടം കൈവരിച്ചു. ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ നേട്ടം.
കല്യാശ്ശേരി, കണ്ണപുരം, ചെറുകുന്ന്, പട്ടുവം, മാടായി, മാട്ടൂൽ, ഏഴോം, ചെറുതാഴം, കുഞ്ഞിമംഗലം, കടന്നപ്പള്ളി-പാണപ്പുഴ എന്നീ പത്ത് പഞ്ചായത്തുകളിലായി ഇതുവരെ 44,620 വീടുകളിലാണ് കുടിവെള്ള കണക്ഷനുകൾ നൽകിയത്. ഇതിനായി സംസ്ഥാന സർക്കാർ 184 കോടി രൂപയാണ് അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി 455 കിലോമീറ്റർ പുതിയ പൈപ്പ് ലൈനും സ്ഥാപിച്ചു.

ഇതുകൂടാതെ, ചെറുതാഴം-കുഞ്ഞിമംഗലം കുടിവെള്ള പദ്ധതി കിഫ്ബിയിൽ ഉൾപ്പെടുത്തി 45 കോടി രൂപയും അനുവദിച്ചു. ഇതിന്റെ ഭാഗമായി എടാട്ട്, ശ്രീസ്ഥ, പടിക്കപ്പാറ എന്നിവിടങ്ങളിൽ പുതിയ ജലസംഭരണികളും നിർമ്മിച്ചിട്ടുണ്ട്. 43,369 കണക്ഷനുകൾ നൽകാൻ ലക്ഷ്യമിട്ട് തുടങ്ങിയ പദ്ധതിയാണ് ഇപ്പോൾ മണ്ഡലത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളം ലഭ്യമാക്കി പൂർത്തീകരിച്ചത്.
ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി കല്ല്യാശ്ശേരി പഞ്ചായത്തിൽ 38 കിലോമീറ്റർ പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ച് 6,436 പേർക്ക് കുടിവെള്ള കണക്ഷൻ നൽകി. ചെറുകുന്നിൽ 1,954, കണ്ണപുറം- 3,131, മാട്ടൂൽ- 5,387, ഏഴോം- 2,931, കടന്നപ്പള്ളി-പാണപ്പുഴ- 3,749, പട്ടുവം- 2,050, മാടായി- 6,241, ചെറുതാഴം- 8,351, കുഞ്ഞിമംഗലം- 4,390 എന്നിങ്ങനെയാണ് വിവിധ പഞ്ചായത്തുകളിലായി നൽകിയ ഗാർഹിക കുടിവെള്ള കണക്ഷനുകളുടെ എണ്ണം.
മണ്ഡലത്തിലെ എല്ലാ വീടുകളിലും നേരിട്ട് കുടിവെള്ളമെത്തുന്നതുകൊണ്ട് കഴിഞ്ഞ വേനൽക്കാലത്ത് ഒരു പ്രദേശത്തും ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കേണ്ടിവന്നിരുന്നില്ല. കല്ല്യാശ്ശേരി മണ്ഡലം കുടിവെള്ള പദ്ധതി 100 ശതമാനം പൂർത്തിയാക്കിയതിന്റെ 'ഹർ ഘർ ജൽ' പ്രഖ്യാപനം ഉടൻ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
ഈ വിഷയത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമന്റ് ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കളുമായി പങ്കിടൂ.
Article Summary: Kalyasseri constituency achieves 100% piped water supply.
#JalJeevanMission #Kalyasseri #WaterSupply #Kerala #Kannur #HarGharJal