KUWJ | അവഹേളന പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം സി ദത്തന് ഖേദം പ്രകടിപ്പിക്കണമെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍
Oct 18, 2023, 23:05 IST
കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകന് എം സി ദത്തന് മാധ്യമ പ്രവര്‍ത്തകരോട് നടത്തിയ മോശം പരാമര്‍ശം അങ്ങേയറ്റം അപലപനീയവും വഹിക്കുന്ന പദവിയുടെ അന്തസിന് യോജിക്കാത്തതുമാണ്. യു ഡി എഫ് സമരത്തിനിടയില്‍ സെക്രടേറിയറ്റിന് മുന്നില്‍ തടഞ്ഞ പൊലീസുകാരനോട് ശബ്ദിക്കരുതെന്ന് പറഞ്ഞ് കയര്‍ക്കുന്നത് കണ്ട് അദ്ദേഹത്തിന്റെ പ്രതികരണം ആരാഞ്ഞ ന്യൂസ് 18 ലെ ഉമേഷ് ബാലകൃഷ്ണനോട് വളരെ മോശമായാണ് ദത്തന് പ്രതികരിച്ചത്.
'വേറെ പണിയൊന്നും ഇല്ലേ, പോയി തെണ്ടിക്കൂടേ' എന്നായിരുന്നു ചോദ്യം. ഏതു തൊഴിലിനും അന്തസ് ഉണ്ടെന്ന സാമാന്യ ബോധം പോലും ഇല്ലാതെയായിരുന്നു പ്രതികരണം. തെറ്റിന്റെ ഗൗരവം തിരിച്ചറിഞ്ഞ് ഖേദം പ്രകടിപ്പിക്കാന്‍ എം സി ദത്തന് തയ്യാറാവണമെന്ന് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് എം വി വിനീതയും ജെനറല്‍ സെക്രടറി ആര് കിരണ്‍ ബാബുവും ആവശ്യപ്പെട്ടു.
സമരം നടക്കുന്നതിനിടയില്‍ പൊലീസ് അദ്ദേഹത്തെ ബാരിക്കേഡിന് അപ്പുറം തടഞ്ഞു നിര്‍ത്തിയിരിക്കുന്നത് കണ്ട് മാധ്യമ പ്രവര്‍ത്തകരാണ് ഇത് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേശകന് ആണെന്നും കടത്തി വിടാനും പൊലീസിനോട് പറഞ്ഞത്. ആളറിയാതെ തടഞ്ഞതില്‍ വിശദീകരിക്കാനെത്തിയ പൊലീസുകാരനോട് ശബ്ദിക്കരുത് എന്ന് ആജ്ഞാപിച്ച് ദത്തന് കയര്‍ക്കുകയായിരുന്നു. ഈ സമയത്താണ് അദ്ദേഹത്തോട് പ്രതികരണം ആരാഞ്ഞത്. പൊലീസ് തടഞ്ഞതിന്റെ അരിശം മാധ്യമ പ്രവര്‍ത്തകരോട് തരംതാഴ്ന്ന വാക്കുകളിലൂടെ തീര്‍ത്തത് അങ്ങേയറ്റം മോശമാണെന്ന് കൂടി എം സി ദത്തനെ ഓര്‍മിപ്പിക്കുന്നുവെന്നും പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന നേതാക്കള്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

Keywords: Kerala, Kannur, News, Malayalam News, Kerala News, Journalist, Chief Minister, Journalist Union wants MC Dathan to express regret for derogatory remark
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.