കതിർമണ്ഡപം പുസ്തക പ്രകാശന വേദിയായി; വിവാഹ വേളയിൽ വധു രചിച്ച 'ഭദ്ര' നോവൽ പ്രകാശനം ചെയ്തു

 
Chef Nalan releasing the book 'Bhadra' by handing it to groom Satheesh at Jimna Karthika's wedding.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കണ്ണൂർ ചക്കരക്കൽ ആർ.വി മെട്ടയിലാണ് വേറിട്ട ചടങ്ങ് നടന്നത്.
● ആങ്കറും മാധ്യമപ്രവർത്തകയുമാണ് ജിംന കാർത്തിക.
● വധുവിന്റെ ആഗ്രഹത്തിന് വരന്റെ പൂർണ്ണ പിന്തുണ.
● മാതാപിതാക്കളും ബന്ധുക്കളും ചടങ്ങിന് സാക്ഷികളായി.

കണ്ണൂർ: (KVARTHA) മംഗള കർമ്മങ്ങൾക്ക് സാക്ഷ്യം വഹിക്കുന്ന കതിർമണ്ഡപം സാഹിത്യ സൃഷ്ടിയുടെ പ്രകാശനത്തിന് കൂടി വേദിയായി. യുവ എഴുത്തുകാരിയും ആങ്കറും വോയ്‌സ് ഓവർ ആർട്ടിസ്റ്റും സ്വതന്ത്ര മാധ്യമപ്രവർത്തകയുമായ ചക്കരക്കൽ ആർ.വി മെട്ട സ്വദേശിനിയായ ജിംന കാർത്തികയുടെ വിവാഹ വേദിയാണ് പുസ്തക പ്രകാശന ചടങ്ങിന് സാക്ഷിയായത്.

Aster mims 04/11/2022

ജിംന കാർത്തിക എഴുതിയ 'ഭദ്ര' എന്ന നോവൽ വിവാഹ വേദിയിൽ വെച്ച് പ്രശസ്ത ഷെഫ് നളൻ പ്രകാശനം ചെയ്തു. വിവാഹ മണ്ഡപത്തിൽ വെച്ച് തന്നെ തന്റെ ആദ്യ പുസ്തകം പ്രകാശനം ചെയ്യണമെന്ന ജിംനയുടെ ആഗ്രഹത്തിന് വരൻ സതീശും പൂർണ്ണ പിന്തുണ നൽകിയതോടെയാണ് കതിർമണ്ഡപം പുസ്തക പ്രകാശന ചടങ്ങിന് കൂടി വേദിയായത്.

ചക്കരക്കൽ ആർ.വി മെട്ടയിലെ ജിംനയുടെ വീട്ടിലായിരുന്നു വിവാഹവും പുസ്തകപ്രകാശനവും നടന്നത്. ഷെഫ് നളൻ വരൻ സതീഷ് കുമാറിന് പുസ്തകത്തിന്റെ ആദ്യ പ്രതി നൽകിക്കൊണ്ടാണ് നോവൽ പ്രകാശനം നിർവ്വഹിച്ചത്. ജിംനയുടെ അച്ഛൻ പ്രസന്നനും അമ്മ രജിതയും വധൂ-വരൻമാരുടെ ബന്ധുക്കളും നാട്ടുകാരും ഈ വേറിട്ട ചടങ്ങിന് സാക്ഷികളായി.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു

Article Summary: The wedding venue of Jimna Karthika in Kannur witnessed a unique event as her debut novel 'Bhadra' was released during the ceremony. Chef Nalan released the book by handing over the first copy to the groom, Satheesh Kumar.

#Kannur #Wedding #BookRelease #JimnaKarthika #BhadraNovel #ChefNalan #Literature #UniqueWedding

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia