IndiGo Flight | കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും അബൂദബിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് തുടങ്ങി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് അബൂദബിയിലേക്ക് ഇന്‍ഡിഗോയുടെ പ്രതിദിന സര്‍വീസ് തുടങ്ങി. രാത്രി 12.40-ന് പുറപ്പെട്ട് 2.35-ന് അബൂദബിയില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. തിരികെ 3.45-ന് പുറപ്പെട്ട് രാവിലെ 8.40-ന് കണ്ണൂരില്‍ എത്തുന്ന വിധത്തിലാണ് സര്‍വീസ്.

IndiGo Flight | കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും അബൂദബിയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് തുടങ്ങി
 
കണ്ണൂരില്‍ നിന്നുള്ള ഇന്‍ഡിഗോയുടെ രണ്ടാമത്തെ അന്താരാഷ്ട്ര സര്‍വീസാണിത്. നിലവില്‍ ദോഹയിലേക്ക് സര്‍വീസ് നടത്തുന്നുണ്ട്. ശനിയാഴ്ച പുലര്‍ചെ പുറപ്പെട്ട ആദ്യ വിമാനത്തില്‍ 186 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാര്‍ക്ക് കിയാല്‍ എം ഡി സി ദിനേശ് കുമാര്‍ ബോര്‍ഡിങ് പാസ് നല്‍കി.

ഇതോടെ അബൂദബിയിലേക്ക് കണ്ണൂരില്‍ നിന്ന് ആഴ്ചയില്‍ 17 സര്‍വീസുകളായി. എയര്‍ ഇന്‍ഡ്യ എക്‌സ്പ്രസും അബൂദബി സെക്ടറില്‍ സര്‍വീസ് നടത്തുന്നുണ്ട്.

Keywords: IndiGo started service from Kannur International Airport to Abu Dhabi, Kannur, News, IndiGo Flight, Passengers, Air India, Abhu Dhabi Sector, Service, Boarding Pass, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia