Compensation | കൈവരിയില്ലാത്ത പാലത്തില്‍ നിന്നും കനാലിലേക്ക് വീണ് മരിച്ച സ്‌കൂടര്‍ യാത്രക്കാരനായ വ്യാപാരിയുടെ കുടുംബത്തിന് സര്‍കാര്‍ നഷ്ടപരിഹാരം നല്‍കാന്‍ മനുഷ്യാവകാശ കമിഷന്‍ ഉത്തരവ്
May 15, 2024, 21:45 IST
കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയിലെ കൊളച്ചേരി പള്ളിപ്പറമ്പ് മുക്ക് കരിയില്‍ കനാലിന് കുറുകെയുള്ള കൈവരിയില്ലാത്ത പാലത്തില്‍ നിന്ന് സ്‌കൂടര്‍ ഓടിച്ചയാള്‍ കനാലില്‍ വീണ് മരിക്കാനിടയായ സംഭവത്തില്‍ ഭാര്യയ്ക്കും കുടുംബത്തിനും സര്‍കാര്‍ ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്ന് മനുഷ്യാവകാശ കമിഷന്‍ ഉത്തരവ്.
2022 മാര്‍ച് എട്ടിന് നടന്ന അപകടത്തില്‍ മരിച്ച കണ്ണൂര്‍ കൊളച്ചേരി പെരുമാച്ചേരി സ്വദേശി ഭാസ്‌കരന്റെ ഭാര്യ കെകെ ഷൈലജക്കും കുടുംബത്തിനും നഷ്ടപരിഹാരം നല്‍കാനാണ് കമിഷന്‍ ആക്റ്റിങ് ചെയര്‍പേഴ്സണും ജുഡീഷ്യല്‍ അംഗവുമായ കെ ബൈജൂനാഥ് ചീഫ് സെക്രടറിക്ക് നിര്‍ദേശം നല്‍കിയത്. നാലുമാസത്തിനകം നടപടി സ്വീകരിച്ച് ചീഫ് സെക്രടറി കമിഷനില്‍ നടപടി റിപോര്‍ട് സമര്‍പ്പിക്കണം.
24 കോടി മുടക്കി കണ്ണൂര്‍ പൊതുമരാമത്ത് ദേശീയ പാതാ വിഭാഗം നവീകരിച്ച ചിറക്കുനി - ആണ്ടല്ലൂര്‍ - പിറവം ചെക്കിക്കുളം - പറശ്ശിനികടവ് റോഡിലുള്ള പള്ളിപ്പുറം ചെറിയ കനാലിന് കുറുകെയുള്ള എന്‍ജിനീയര്‍മാര്‍ അന്വേഷണം നടത്തി വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്നും കമിഷന്‍ നിര്‍ദേശിച്ചു. സ്വീകരിച്ച നടപടികള്‍ നാല് മാസത്തിനകം ചീഫ് എന്‍ജിനീയര്‍മാര്‍ കമിഷനില്‍ സമര്‍പ്പിക്കണം.
കൈവരിയില്ലാത്ത പാലത്തില്‍ നിന്നും കനാലിലേക്ക് വീണ് മരണം സംഭവിച്ചിട്ടും സ്‌കൂടര്‍ ഓടിച്ചിരുന്നയാളുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് എഴുതിയ മയ്യില്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കണമെന്ന് കമിഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

അപകടത്തിലേക്ക് നയിച്ച സാഹചര്യങ്ങളും പൊതുമരാമത്ത്, ഇറിഗേഷന്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകളും അന്വേഷണ പരിധിയില്‍ ഉള്‍പെടുത്തി മയ്യില്‍ സ്റ്റേഷനിലുള്ള 201/22 നമ്പര്‍ ക്രൈം കേസ് ക്രൈം ബ്രാഞ്ചിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കമിഷന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി.
കാവും ചാലില്‍ കട നടത്തിയിരുന്നയാളാണ് മരിച്ച ഭാസ്‌കരന്‍. ഭാര്യ ഷൈലജ തൊഴിലുറപ്പ് ജോലിക്ക് പോകാറുണ്ട്. കമിഷന്‍ പൊതുമരാമത്ത്, ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ നേരില്‍ കേള്‍ക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തു. പാലത്തിന് കൈവരി നിര്‍മിക്കാത്തതില്‍ പൊതുമരാമത്ത്, ഇറിഗേഷന്‍ വകുപ്പുകള്‍ പരസ്പരം പഴിചാരി.
പാലത്തിന് കൈവരി ഉണ്ടായിരുന്നെങ്കില്‍ ദാരുണ സംഭവം ഉണ്ടാകുമായിരുന്നില്ലെന്ന് കമിഷന്‍ കണ്ടെത്തി. തുടര്‍ന്ന് കമിഷന്റെ അന്വേഷണ വിഭാഗം കേസ് നേരിട്ട് അന്വേഷിച്ചു. സര്‍കാര്‍ ഉദ്യോഗസ്ഥരുടെയും പൊലീസിന്റെയും ഭാഗത്ത് ഗുരുതര പിഴവുകള്‍ സംഭവിച്ചതായി കമിഷന്‍ കണ്ടെത്തി. ഭാസ്‌കരന്റെ ഭാര്യ കെകെ ഷൈലജ സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Keywords: Human Rights Commission orders government to pay compensation to family of deceased scooter passenger trader, Kannur, News, Compensation, Human Rights Commission, Scooter Passenger, Complaint, Family, Probe, Accidental Death, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.