Allegation | ഭക്ഷണ ശാലകളിൽ നിന്നും പിടിച്ചെടുക്കുന്ന പഴകിയ ഭക്ഷ്യവസ്തുക്കള്‍ സര്‍കാര്‍ ലാബുകളില്‍ പരിശോധനയ്ക്ക് അയക്കുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്ത്തകന്; ഗുരുതരമായ കൃത്യവിലോപമെന്നും ആരോപണം
                                                 Sep 7, 2023, 19:20 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            കണ്ണൂര്‍: (www.kvartha.com) ജില്ലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ഹോടെലുകളില്‍ നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണങ്ങള്‍ സര്‍കാര്‍ ലാബുകളില്‍ പരിശോധനക്ക് അയക്കാന്‍ തയ്യാറാകുന്നില്ലെന്ന് മനുഷ്യാവകാശ പ്രവര്ത്തകന് ലിയോണാര്‍ഡ് ജോണ്‍ കണ്ണൂര്‍ പ്രസ് ക്ലബിൽ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ജനകീയാരോഗ്യത്തിന് ഭീഷണിയാകുന്ന വിധത്തില്‍ ഗുരുതരമായ കുറ്റക്യത്യമാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കാണിക്കുന്നത്. കഴിഞ്ഞകുറെ നാളുകളായി കണ്ണൂര്‍ നഗരത്തിലെ ഹോടെലുകളിലും റെസ്റ്റോറന്റുകളിലും നടത്തിയ പരിശോധനയില്‍ വ്യാപകമായി ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണം പിടികൂടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 
    
ഇത്തരം ഭക്ഷണങ്ങള്‍ ഫുഡ് സേഫ്റ്റി നിയമ പ്രകാരം സാംപിൾ, ലാബില്‍ അയച്ച് ഉടമകള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുന്നതിന് പകരം ചെറിയ പിഴ ഈടാക്കി പിടിച്ചെടുത്ത ഭക്ഷണം നശിപ്പിക്കുകയാണ് ചെയുന്നത്. കുറ്റവാളികളെ രക്ഷിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്നും ലിയോണാര്‍ഡ് ജോണ്‍ ആവശ്യപ്പെട്ടു. തമിഴ്നാട്ടില്‍ നിന്നും വരുന്ന പച്ചക്കറികളിലും പഴവര്‍ഗങ്ങളിലും മാരകകീടനാശിനി കലര്‍ന്നിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇതിനകം പുറത്തുവരുന്നത്. ഇക്കാര്യത്തില്‍ ഫുഡ് സേഫ്റ്റി വിഭാഗവും ആരോഗ്യവകുപ്പും കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ കേരളത്തിലെ ജനങ്ങളില്‍ കാന്‍സര്‍ രോഗബാധ കൂടുമെന്നും അദ്ദേഹം പറഞ്ഞു.
 
Keywords: News, Malayalam-News, Kerala-News, Kannur-News, Human rights activist, Food Safety, Govt. Labs, Human rights activist says stale food items seized from food stalls are not sent to government labs for testing.

                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.