വെടിയുണ്ട ശരീരത്തിൽ തറച്ചിട്ടും ജീവിതം തുടർന്ന നേതാവിന്റെ ആത്മകഥ; ഇ പി ജയരാജന്റെ പുസ്തകം മുഖ്യമന്ത്രി പിണറായി വിജയൻ മൂന്നിന് കണ്ണൂരിൽ പ്രകാശനം ചെയ്യും

 
CM Pinarayi Vijayan to Release E.P. Jayarajan's Autobiography 'Idhaan Ente Jeevitham' on November 3 in Kannur
Watermark

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● കെ എസ് എഫ് വഴിയാണ് ഇ പിയുടെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.
● ഡി വൈ എഫ് ഐയുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു അദ്ദേഹം.
● വ്യവസായ-കായിക വകുപ്പ് മന്ത്രി, എൽ ഡി എഫ് കൺവീനർ, സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.
● ആന്ധ്രയിൽ വെച്ച് ട്രെയിനിൽ നിന്നും രാഷ്ട്രീയ എതിരാളികളുടെ വെടിയേറ്റ സംഭവം പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
● ആക്രമണത്തിൽ ശരീരത്തിൽ തറച്ച വെടിയുണ്ടയുമായാണ് ഇപ്പോഴും ഇ പി ജീവിക്കുന്നത്.

കണ്ണൂർ: (KVARTHA) കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട സി പി എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജന്റെ ആത്മകഥയായ ‘ഇതാണെന്റെ ജീവിതം’ മുഖ്യമന്ത്രി പിണറായി വിജയൻ കഥാകൃത്ത് ടി പത്മനാഭന് നൽകി മൂന്നിന് വൈകുന്നേരം നാല് മണിക്ക് കണ്ണൂർ ടൗൺ സ്‌ക്വയറിൽ പ്രകാശനം ചെയ്യുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Aster mims 04/11/2022

കെ എസ് എഫ് (കേരള സ്റ്റുഡന്റ്സ് ഫെഡറേഷൻ) എന്ന ഇടതുപക്ഷ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിലൂടെയാണ് ഇ പിയുടെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ യുവജന പ്രസ്ഥാനമായ ഡി വൈ എഫ് ഐയുടെ ആദ്യത്തെ അഖിലേന്ത്യാ പ്രസിഡന്റായിരുന്നു അദ്ദേഹം.

സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, പാർട്ടി കേന്ദ്ര കമ്മിറ്റിയംഗം എന്നിങ്ങനെ വിവിധ ഉത്തരവാദിത്വങ്ങൾ നിർവഹിച്ച ഇ പി ജയരാജൻ എൽ ഡി എഫ് കൺവീനറായും സംസ്ഥാനത്തെ വ്യവസായ-കായിക വകുപ്പ് മന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. കേരള കർഷക സംഘത്തിന്റെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ച ഇ പി ഇപ്പോൾ ആൾ ഇന്ത്യ കിസാൻ സഭയുടെ അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ്.

സി പി എം ഹൈദരാബാദ് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് മടങ്ങുമ്പോൾ ആന്ധ്രയിൽ വെച്ച് ട്രെയിനിൽ നിന്നും രാഷ്ട്രീയ എതിരാളികളുടെ വെടിയേറ്റ ഇ പി തലനാരിഴയ്ക്കാണ് അന്ന് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. രാഷ്ട്രീയ എതിരാളികളുടെയും പോലീസിന്റെയും നിരവധി അതിക്രമങ്ങൾക്ക് അദ്ദേഹം വിധേയനായി. 

ആക്രമണത്തിൽ ശരീരത്തിൽ തറച്ച വെടിയുണ്ടയുമായാണ് ഇ പി ഇപ്പോഴും ജീവിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടി പ്രതിസന്ധികളെ നേരിട്ട സന്ദർഭങ്ങളിൽ നെഞ്ചൂക്കോടെ അതിനെ തരണം ചെയ്യാൻ ഇ പി മുൻപന്തിയിലുണ്ടായിരുന്നു. അടിയന്തിരാവസ്ഥ ഉൾപ്പെടെയുള്ള ഘട്ടങ്ങളിൽ ത്യാഗപൂർവം പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് സാധിച്ചു.

ഇങ്ങനെ സമരമുഖങ്ങളിലും പ്രതിരോധ പ്രവർത്തനത്തിലും തിളങ്ങിനിന്ന ഇ പിയുടെ ജീവിതത്തിന്റെ നേർചിത്രമാണ് 'ഇതാണെന്റെ ജീവിതം' എന്ന ആത്മകഥ. ചടങ്ങിൽ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അധ്യക്ഷനാകും. 

വിവിധ രാഷ്ട്രീയനേതാക്കളായ പന്ന്യൻ രവീന്ദ്രൻ, രാജ്‌മോഹൻ ഉണ്ണിത്താൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, പി കെ കുഞ്ഞാലിക്കുട്ടി, പി എസ് ശ്രീധരൻപിള്ള, എം വി ശ്രേയാംസ് കുമാർ, പി കെ ശ്രീമതി, എം വിജയകുമാർ എന്നിവർ സംസാരിക്കും. 

വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ എൻ ചന്ദ്രൻ, കൺവീനർ എം പ്രകാശൻ മാസ്റ്റർ, കെ വി സുമേഷ് എം എൽ എ, പനോളി വത്സൻ എന്നിവർ പങ്കെടുത്തു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കുവെക്കൂ: ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക 

Article Summary: E.P. Jayarajan's autobiography 'Idhaan Ente Jeevitham' to be released by CM Pinarayi Vijayan in Kannur.

#EPJayarajan #PinarayiVijayan #Autobiography #CPIM #KeralaPolitics #Kannur

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script