ചോമ്പാലിൽ ദേശീയപാതയിൽ കാർ ഡിവൈഡറിലിടിച്ച് കത്തിനശിച്ചു; നാട്ടുകാരുടെ ഇടപെടലിൽ യാത്രക്കാർ രക്ഷപ്പെട്ടു
ADVERTISEMENT
● നാട്ടുകാരും ഓപ്പൺജിം പരിശീലകരും ചേർന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തെടുത്തു.
● യാത്രക്കാരെ പുറത്തിറക്കി നിമിഷങ്ങൾക്കകം കാറിന് തീപിടിക്കുകയായിരുന്നു.
● കണ്ണൂർ മൊറാഴ സ്വദേശികളായ അഞ്ച് പേർക്കാണ് പരിക്കേറ്റത്.
● വടകരയിലും മാഹിയിലുമെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേന തീ അണച്ചു.
ചോമ്പാൽ / മാഹി: (KVARTHA) ദേശീയപാതയിൽ ചോമ്പാൽ ബ്ലോക്ക് ഓഫീസിന് സമീപം നിയന്ത്രണം വിട്ട കാർ ഡിവൈഡറിലിടിച്ച് പൂർണമായി കത്തിനശിച്ചു. കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ഇടപെട്ട് സുരക്ഷിതമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച പുലർച്ചെ ആറരയോടെയായിരുന്നു അപകടം നടന്നത്. കണ്ണൂർ ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്.
പരിക്കേറ്റ കണ്ണൂർ മൊറാഴ സ്വദേശികളായ കൃഷ്ണാലയം വീട്ടിൽ ദേവദാസ് (72), ബാബു ബാലകൃഷ്ണൻ (66), മണികണ്ഠൻ (27), വിജി (37), തയ്യിൽ വീട്ടിൽ അസീബ് (35) എന്നിവരെ വടകര ബേബി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
നാട്ടുകാരുടെ ഇടപെടൽ
അപകടസമയത്തുണ്ടായ ശബ്ദം കേട്ട് സമീപത്തെ സ്റ്റേഡിയത്തിലും ഓപ്പൺജിമ്മിലും പരിശീലനം നടത്തുരുന്നവരും അതുവഴിയെത്തിയ നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. ഇവർ ചേർന്ന് കാറിലുണ്ടായിരുന്നവരെ പുറത്തെടുക്കുകയായിരുന്നു. യാത്രക്കാരെ പുറത്തിറക്കി നിമിഷങ്ങൾക്കകം കാറിന് തീപിടിച്ച് പൂർണമായി കത്തിനശിച്ചു.
അഗ്നിശമന സേനയും ഗതാഗത ക്രീകരണവും
വടകരയിൽ നിന്നും മാഹിയിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങൾ നടത്തിയ ശ്രമത്തിനൊടുവിലാണ് തീ പൂർണമായി അണച്ചത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗത തടസ്സം ഉണ്ടായെങ്കിലും, ചോമ്പാല പോലീസ് എത്തി ഗതാഗതം സർവീസ് റോഡിലൂടെ തിരിച്ചുവിട്ടു.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും പങ്കുവെക്കുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം
Article Summary: A car hit a divider near the Chompal block office on the national highway and caught fire. Locals rescued all five passengers, who were admitted to Vadakara Baby Hospital.
#Kvartha #ChombalAccident #MaheNews #CarFireKerala #VadakaraNews #RoadSafety #KeralaPolice #MalayalamNews #AmmuNews
