വിനോദയാത്രയ്ക്കിടെ ചിക്മംഗളൂരിൽ കാറിടിച്ച് അപകടം: അഞ്ചരക്കണ്ടി സ്വദേശികളായ 2 യുവാക്കൾ മരിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● മരിച്ചവർ: ഷഹീർ, അനസ്.
● ബുധനാഴ്ച വൈകുന്നേരം കടുരിൽവെച്ചാണ് അപകടം നടന്നത്.
● അനസ് സംഭവസ്ഥലത്തും ഷഹീർ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്.
● രണ്ട് സ്കൂട്ടറുകളിലായി നാല് സുഹൃത്തുക്കളാണ് വിനോദയാത്ര പോയത്.
● മൈസൂരു സന്ദർശിച്ച ശേഷം ചിക്മംഗളൂരിലേക്ക് പോവുകയായിരുന്നു സംഘം.
കണ്ണൂർ: (KVARTHA) വിനോദയാത്രയ്ക്കിടെ കർണാടകയിലെ ചിക്മംഗളൂരിൽ കാർ സ്കൂട്ടറിലിടിച്ച് അഞ്ചരക്കണ്ടി സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. അഞ്ചരക്കണ്ടി വെൺമണൽ കുന്നുമ്മൽ ജബ്ബാറിന്റെ മകൻ ഷഹീർ (22), തേറാംകണ്ടി അസീസിന്റെ മകൻ അനസ് (22) എന്നിവരാണ് മരിച്ചത്.
ബുധനാഴ്ച വൈകുന്നേരം ചിക്മംഗളൂരിനടുത്ത കടുരിൽവെച്ച് ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ കാറിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ അനസ് സംഭവസ്ഥലത്തുതന്നെ മരിച്ചു. ഷഹീർ മംഗളൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
രണ്ട് സ്കൂട്ടറുകളിലായി നാല് സുഹൃത്തുക്കളുടെ സംഘം കഴിഞ്ഞ ദിവസം നാട്ടിൽ നിന്ന് വിനോദയാത്രയ്ക്കായി പുറപ്പെട്ടതായിരുന്നു. മൈസൂരു സന്ദർശിച്ച ശേഷം ചിക്മംഗളൂരിലേക്ക് പോകുമ്പോഴാണ് സംഘം അപകടത്തിൽപ്പെട്ടത്.
വിവരമറിഞ്ഞ് നാട്ടുകാരും ബന്ധുക്കളും ചിക്മംഗളൂരിലേക്ക് തിരിച്ചിട്ടുണ്ട്. ഇരു യുവാക്കളുടെയും മൃതദേഹങ്ങൾ വ്യാഴാഴ്ച വൈകുന്നേരത്തോടെ നാട്ടിലെത്തിക്കും.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Two young men from Kannur died in a car-scooter accident in Chikmagalur, Karnataka.
#ChikmagalurAccident #KannurTragedy #RoadSafety #Ancharakandy #YouthDied #TravelTragedy
