Booked | ചാനല്‍ തുടങ്ങാന്‍ പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) ഓണ്‍ ലൈന്‍ മാധ്യമ പ്രവര്‍ത്തകനെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തു. നാലേ മുക്കാല്‍ ലക്ഷം രൂപയുടെ വഞ്ചന നടത്തിയെന്ന കോരന്‍ പീടികയിലെ തസ്ലീമാസിലെ കെ പി മൊയ്തുവിന്റെ പരാതിയിലാണ് ഓണ്‍ ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ കെപി രാജീവനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.

Booked | ചാനല്‍ തുടങ്ങാന്‍ പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
 
പ്രതിയായ രാജീവന്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്ന പ്രാദേശിക ഓണ്‍ ലൈന്‍ ചാനലില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 2022- മെയ് ഏഴുമുതല്‍ 2023- ഒക്ടോബര്‍ രണ്ടുവരെ 4,75,000 രൂപ കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ ചാനലില്‍ പങ്കാളിയാക്കാതെയും പണം തിരിച്ച് നല്‍കാതെയും വഞ്ചന നടത്തിയതായും പണം തിരികെ ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നതായുമുളള പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Keywords: Cheating Complaint; Police Booked, Kannur, News, Complaint, Cheating, Police, Case, Media Worker, Threatening, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia