Booked | ചാനല്‍ തുടങ്ങാന്‍ പണം വാങ്ങി കബളിപ്പിച്ചെന്ന് പരാതി; പൊലീസ് കേസെടുത്തു
May 15, 2024, 22:51 IST
കണ്ണൂര്‍: (KVARTHA) ഓണ്‍ ലൈന്‍ മാധ്യമ പ്രവര്‍ത്തകനെതിരെ വഞ്ചനാകുറ്റത്തിന് പൊലീസ് കേസെടുത്തു. നാലേ മുക്കാല്‍ ലക്ഷം രൂപയുടെ വഞ്ചന നടത്തിയെന്ന കോരന്‍ പീടികയിലെ തസ്ലീമാസിലെ കെ പി മൊയ്തുവിന്റെ പരാതിയിലാണ് ഓണ്‍ ലൈന്‍ മാധ്യമ പ്രവര്‍ത്തകന്‍ കെപി രാജീവനെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
പ്രതിയായ രാജീവന്‍ ഉടന്‍ ആരംഭിക്കാന്‍ പോകുന്ന പ്രാദേശിക ഓണ്‍ ലൈന്‍ ചാനലില്‍ പങ്കാളിയാക്കാമെന്ന് വിശ്വസിപ്പിച്ച് 2022- മെയ് ഏഴുമുതല്‍ 2023- ഒക്ടോബര്‍ രണ്ടുവരെ 4,75,000 രൂപ കൈപ്പറ്റിയതായി പരാതിയില്‍ പറയുന്നു. എന്നാല്‍ ചാനലില്‍ പങ്കാളിയാക്കാതെയും പണം തിരിച്ച് നല്‍കാതെയും വഞ്ചന നടത്തിയതായും പണം തിരികെ ചോദിക്കുമ്പോള്‍ ഭീഷണിപ്പെടുത്തുന്നതായുമുളള പരാതിയിലാണ് പൊലീസ് കേസെടുത്തത്.

Keywords: Cheating Complaint; Police Booked, Kannur, News, Complaint, Cheating, Police, Case, Media Worker, Threatening, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.