Criticized | മനു തോമസിന്റെ പുറത്ത് പോകല്‍ സിപിഎം തെറ്റ് തിരുത്താന്‍ തയാറല്ലെന്നതിന് തെളിവെന്ന് ബിജെപി നേതാവ് എന്‍ ഹരിദാസ്

 
Manu Thomas Issues: BJP Leader N Haridas Criticized CPM, Kannur, News, Manu Thomas, Allegation, Politics, CPM, Criticized, BJP Leader, N Haridas, Kerala News
Manu Thomas Issues: BJP Leader N Haridas Criticized CPM, Kannur, News, Manu Thomas, Allegation, Politics, CPM, Criticized, BJP Leader, N Haridas, Kerala News


'സ്വര്‍ണക്കടത്ത് സംഘവുമായി ചില സിപിഎം ഉന്നതര്‍ക്ക് ബന്ധമുണ്ട്'

മനു തോമസ് ആരോപണമുന്നയിച്ചത് സ്വന്തം പാര്‍ടിയില്‍പ്പെട്ടവര്‍ക്കെതിരെ

പല നേതാക്കളും ഇപ്പോഴും തെറ്റ് തിരുത്താന്‍ തയാറായിട്ടില്ല
 

കണ്ണൂര്‍: (KVARTHA) സിപിഎം നേതൃത്വം ഇനിയും തെറ്റ് തിരുത്താന്‍ തയാറല്ലെന്നതിനുള്ള തെളിവാണ് ഡി വൈ എഫ് ഐ മുന്‍ ജില്ലാ പ്രസിഡന്റ് മനു തോമസിനെ പാര്‍ടിയില്‍ നിന്ന് പുറത്താക്കിയതിലൂടെ വെളിവായതെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എന്‍ ഹരിദാസ് ആരോപിച്ചു. സ്വര്‍ണക്കടത്ത് സംഘവുമായി ചില സിപിഎം ഉന്നതര്‍ക്ക് ബന്ധമുണ്ട്. സ്വന്തം പാര്‍ടിയില്‍പ്പെട്ടവര്‍ക്കെതിരെയാണ് മനു തോമസ് ആരോപണമുന്നയിച്ചത്. 


അത് ഗൗരവമായി പരിഗണിക്കുന്നതിന് പകരം ആരോപണവിധേയരായവരെ സംരക്ഷിക്കാനാണ് പാര്‍ടി നേതൃത്വം തയാറായത്. പല നേതാക്കളും ഇപ്പോഴും തെറ്റ് തിരുത്താന്‍ തയാറായിട്ടില്ല. ഡി വൈ എഫ് ഐയുടെ സമുന്നതനായ നേതാവായിരുന്നു മനു തോമസ്. സ്വാഭാവികമായും അദ്ദേഹത്തിന്റെ ആരോപണം രാഷ്ട്രീയപ്രേരിതമായി എടുക്കേണ്ട ആവശ്യമില്ല. 


സ്വന്തം പാര്‍ടിയുടെ തെറ്റ് തിരുത്താനാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അദ്ദേഹത്തിന്റെ നിലപാടുകളെ എഴുതിത്തള്ളാന്‍ സാധിക്കില്ല. എന്നാല്‍ പാര്‍ടി നേതൃത്വം തെറ്റ് തിരുത്താതെ ആരോപണമുന്നയിച്ചവരെ പുറത്താക്കുകയാണ് ചെയ്തത്. ആരോപണ വിധേയര്‍ പാര്‍ടിക്കകത്ത് സ്ഥാനമാനങ്ങള്‍ നേടുമ്പോള്‍ നേതൃത്വത്തിന്റെ വഴിപിഴച്ച പോക്ക് ചൂണ്ടിക്കാട്ടുന്നവര്‍ക്കെതിരെ നിലപാടെടുക്കുകയാണ് സിപിഎം നേതൃത്വം ചെയ്യുന്നത്. സിപിഎമിന്റെ രാഷ്ട്രീയ പാപ്പരത്വമാണ് ഇത് വ്യക്തമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia