ബി ഹൈൻഡ് ദി കർട്ടൻ സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ബിന്ദു സുരേഷിന് നാടക പ്രതിഭ, റഫീഖ് മംഗലശ്ശേരിക്ക് സാഹിത്യ ശ്രീ

 
Jury members announcing the Behind the Curtain awards at a press conference.

Photo: Special Arrangement

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● നികേഷ് താവത്തിന് ദൃശ്യമാധ്യമ പുരസ്കാരം.
● ഗായിക പുഷ്പവതി പൊയ്പാടത്ത് സംഗീത പ്രതിഭ.
● നിജിൽ ദാസ് നാടക യുവപ്രതിഭ.
● ഫെബ്രുവരിയിൽ കണ്ണൂരിൽ വെച്ച് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
● ചലച്ചിത്ര താരം രോഹിണി പുരസ്കാരങ്ങൾ സമ്മാനിക്കും.

കണ്ണപുരം: (KVARTHA) ബി ഹൈൻഡ് ദി കർട്ടൻ കണ്ണൂരിന്റെ 10-ാമത് സംസ്ഥാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. നാടകം, മാധ്യമം, സംഗീതം, നൃത്തം തുടങ്ങി വിവിധ മേഖലകളിലെ പ്രമുഖരെയാണ് 2026-ലെ പുരസ്കാരങ്ങൾക്കായി തിരഞ്ഞെടുത്തത്.

ജൂറി ചെയർമാൻ ടി.പി. സുനിൽകുമാർ, നടൻ ഉണ്ണിരാജ് ചെറുവത്തൂർ, സംഗീത സംവിധായകൻ വിനോദ് ചെറുകുന്ന്, വി.വി. മോഹനൻ, ബിജു ഇരിണാവ് എന്നിവർ വാർത്താസമ്മേളനത്തിലാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.

Aster mims 04/11/2022

പുരസ്കാര ജേതാക്കൾ:

● നാടക പ്രതിഭ: ബിന്ദു സുരേഷ് (കൊല്ലം)

● നാടക യുവപ്രതിഭ: നിജിൽ ദാസ് (കൊല്ലം)

● സാഹിത്യ ശ്രീ (നാടക രചന): റഫീഖ് മംഗലശ്ശേരി

● നാടക ഗുരുപൂജ: ടി. പവിത്രൻ

● പ്രവാസി നാടകമേഖല: ഗിരീഷ് അവണ്ണൂർ (ഓസ്ട്രേലിയ)

● ദൃശ്യമാധ്യമ പുരസ്കാരം: നികേഷ് താവം

● സംഗീത പ്രതിഭ: പുഷ്പവതി പൊയ്പാടത്ത് (തൃശൂർ), വിശ്വനാഥ് പാലക്കാട്, ടി.വി. പ്രിയേഷ്

● അഭിനയ ശ്രീ: പ്രകാശൻ ചെങ്ങൽ, സുഭാഷ് ദാസ് (ദുബായ്)

● അധ്യാപക രത്നം: ഡോ. ബി. അശോക് (തിരുവനന്തപുരം)

● നൃത്ത പ്രതിഭകൾ: ജോണി മാസ്റ്റർ (കാസർഗോഡ്), കലാമണ്ഡലം ലതിക (പാലക്കാട്), പ്രണവ് പ്രസന്നകുമാർ (തിരുവനന്തപുരം)

● കലാശ്രീ പുരസ്കാരം: വിജയൻ തെരുവത്ത്, ജോൺസൺ പുഞ്ചക്കാട്, ഷമീം ശിവപുരം

● തെയ്യം: സന്തോഷ് പണിക്കർ അഴീക്കോട്

● ചിത്ര പ്രതിഭ: രാജേന്ദ്രൻ ചൊക്ലി

● ചാക്യാർകൂത്ത്: കാർത്തിക് ശങ്കർ വയനാട്

● നാടൻപാട്ട്: ശരത്ത് അത്താഴക്കുന്ന്

പുരസ്കാര വിതരണം 2026 ഫെബ്രുവരി മാസം അവസാന വാരം കണ്ണൂരിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര നടി രോഹിണി പുരസ്കാരങ്ങൾ വിതരണം ചെയ്യും.

ഈ വാർത്ത ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യു

Article Summary: 'Behind the Curtain' Kannur announced its 10th State Awards. Bindu Suresh won the 'Nadaka Prathibha' award, while Rafiq Mangalassery was honored with 'Sahithya Sree'. The awards will be presented by actress Rohini in February 2026.

#Kannur #Awards #Drama #Literature #RafiqMangalassery #BinduSuresh #BehindTheCurtain #KeralaArt

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia