Obituary | ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന കണ്ണൂർ വനിതാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് മരിച്ചു


പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്
കണ്ണൂര്‍: (KVARTHA) ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന കണ്ണൂർ വനിതാ ജയിൽ അസിസ്റ്റന്റ് സൂപ്രണ്ട് മരിച്ചു. കാസർകോട് നീലേശ്വരം പള്ളിക്കര വടക്കെ മന ഇല്ലത്തെ ഇ കെ പ്രിയ (50) യാണ് മരിച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തളിപ്പറമ്പിലെ പരേതനായ ഇ കെ പരമേശ്വരന്‍ നമ്പൂതിരി - സാവിത്രി അന്തര്‍ജനം ദമ്പതികളുടെ മകളാണ്. ഭര്‍ത്താവ്: പി.വി.എം നാരായണന്‍ നമ്പൂതിരി (ട്രഷറര്‍ യോഗക്ഷേമസഭ പളളിക്കര ഉപസഭ). മകന്‍: പ്രീയേഷ് (പവന്‍ ഹൗസ് മുംബൈ). മരുമകള്‍: ഭാഗ്യശ്രീ. സഹോദരന്‍: യഞ്ജ ശങ്കര്‍. വെളളിയാഴ്ച രാവിലെ പള്ളിപ്പറമ്പിലെ ഇല്ലപറമ്പില്‍ സംസ്‌കാരം നടത്തി.