ആന്തൂർ സർവ്വതല സ്പർശിയായ വികസനത്തിന്റെ കേന്ദ്രം: എം വി ഗോവിന്ദൻ മാസ്റ്റർ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● ലോകത്തെ തന്നെ പ്രധാന കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റാനാണ് സർക്കാർ ശ്രമം.
● വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വലിയ രീതിയിലുള്ള പശ്ചാത്തല വികസനം നടന്നു.
● പറശ്ശിനിക്കടവ്, വെള്ളിക്കീൽ, മോറാഴ സ്മാരകം തുടങ്ങിയ പദ്ധതികൾ മണ്ഡലത്തിൽ വരും.
● നഗരസഭ വികസന റിപ്പോർട്ട് നോവലിസ്റ്റ് ഡോ. ആർ രാജശ്രീക്ക് നൽകി പ്രകാശനം ചെയ്തു.
● വിവിധ മേഖലകളിലെ പ്രതിഭകളെയും ഹരിതകർമസേനാംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
ധർമശാല: (KVARTHA) കഴിഞ്ഞ പത്തു വർഷം അഭൂതപൂർവമായ വളർച്ച കൈവരിച്ച് സർവതല സ്പർശിയായ വികസനത്തിന്റെ കേന്ദ്രമായി ആന്തൂർ നഗരസഭ മാറിയെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എ പറഞ്ഞു. ആന്തൂർ നഗരസഭ വികസന സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തെ തന്നെ പ്രധാന കേന്ദ്രമാക്കി സംസ്ഥാനത്തെ മാറ്റുന്നതിനുള്ള വികസന പ്രവർത്തനങ്ങളാണ് സർക്കാർ നടപ്പാക്കുന്നത്. സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ എന്നിവയുടെ നിലവാരം ഉയർത്തുന്നതിന് വലിയരീതിയിലുള്ള പശ്ചാത്തലവികസനമാണ് നടന്നത്.

തളിപ്പറമ്പ് മണ്ഡലത്തിന്റെ ഭാഗമായ ആന്തൂർ നഗരസഭയിൽ സർക്കാർ നിരവധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി. നിരവധി പദ്ധതികളുടെ നിർമാണ പ്രവൃത്തികൾ പുരോഗമിക്കുകയാണ്.
പറശ്ശിനിക്കടവ് ക്ഷേത്രവും സമീപ ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് തീർഥാടന ടൂറിസം, വെള്ളിക്കീൽ ടൂറിസം, മോറാഴ സ്മാരകം തുടങ്ങി നിരവധി പദ്ധതികളാണ് തളിപ്പറമ്പ് മണ്ഡലത്തിൽ വരാൻ പോകുന്നതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.
നഗരസഭ വികസന റിപ്പോർട്ട് എം വി ഗോവിന്ദൻ മാസ്റ്റർ നോവലിസ്റ്റ് ഡോ. ആർ രാജശ്രീക്ക് നൽകി പ്രകാശനം ചെയ്തു. വിവിധ മേഖലകളിലെ പ്രതിഭകൾ, ഹരിതകർമസേന, കണ്ടിജന്റ് സ്റ്റാഫ്, തൊഴിലുറപ്പ് മേറ്റ്മാർ എന്നിവരെ ചടങ്ങിൽ ആദരിച്ചു. നഗരസഭ മുൻ സെക്രട്ടറി അനീഷിനെയും ചടങ്ങിൽ ആദരിച്ചു.
ധർമശാല ഗവൺമെന്റ് എഞ്ചിനീയറിങ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ ചെയർമാൻ പി മുകുന്ദൻ അധ്യക്ഷനായി. ഇന്റേണൽ വിജിലൻസ് ഓഫീസർ കെ വി പ്രകാശൻ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ അവതരിപ്പിച്ചു.
ആന്തൂർ നഗരസഭ സെക്രട്ടറി കെ മനോജ് കുമാർ നഗരസഭയുടെ വികസന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങൾ സംബന്ധിച്ച വീഡിയോ പ്രദർശിപ്പിച്ചു. ഉൽപ്പാദനം, ആരോഗ്യം, വിദ്യാഭ്യാസം, കാർഷികം, കുടുംബശ്രീ, കായികം, തൊഴിൽ തുടങ്ങിയ വിവിധ മേഖലകളിലെ ഭാവി വികസന പ്രവർത്തനങ്ങൾ മുൻനിർത്തി പൊതുജനങ്ങളുടെ അഭിപ്രായങ്ങളും നിർദേശങ്ങളും ഓപ്പൺ ഫോറത്തിൽ ഉയർന്നു വന്നു.
വികസന സദസ്സിന്റെ ഭാഗമായി കെ സ്മാർട്ട് ക്ലിനിക്, കോൾതുരുത്തി വെൽനസ് സെന്ററിന്റെ മെഡിക്കൽ ക്യാമ്പ്, നഗരസഭയുടെ വികസന നേട്ടങ്ങൾ അവതരിപ്പിക്കുന്ന ഫോട്ടോകളും പുരസ്‌കാരങ്ങളും ഉൾപ്പെടുത്തിയ പ്രദർശനവും നടന്നു.
നഗരസഭ വൈസ് ചെയർപേഴ്സൺ വി സതീദേവി, സ്ഥിരം സമിതി അധ്യക്ഷരായ കെ വി പ്രേമരാജൻ മാസ്റ്റർ, പി കെ മുഹമ്മദ് കുഞ്ഞി, കെ പി ഉണ്ണികൃഷ്ണൻ മാസ്റ്റർ, സ്ഥിരം സമിതി അംഗങ്ങളായ എം ആമിന ടീച്ചർ, ഓമന മുരളീധരൻ, വാർഡ് കൗൺസിലർ കെ പ്രകാശൻ, ആന്തൂർ നഗരസഭ സൂപ്രണ്ട് എൻ പി രാമചന്ദ്രൻ, മുൻ മുനിസിപ്പൽ ചെയർപേഴ്സൺ പി കെ ശ്യാമള എന്നിവർ പങ്കെടുത്തു.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക, കൂടുതൽ ആളുകളിലേക്ക് എത്താനായി ഷെയർ ചെയ്യുക.
Article Summary: MV Govindan Master states Anthoor Municipality has become a center of all-round development.
#MVGovindanMaster #AnthoorMunicipality #KeralaDevelopment #Taliparamba #VikasanaSadas