Robbery | പയ്യന്നൂരിലെ വീട് കുത്തിത്തുറന്ന് കവര്‍ച നടത്തിയത് അഞ്ചംഗ പ്രൊഫഷനല്‍ സംഘമെന്ന് പൊലീസ്

 


കണ്ണൂര്‍: (KVARTHA) പയ്യന്നൂര്‍ പെരുമ്പയില്‍ വീട്ടുകാര്‍ മുകള്‍നിലയില്‍ ഉറങ്ങിക്കിടക്കവെ വീടുകുത്തിത്തുറന്ന് 76 പവനും 4000 രൂപയും കവര്‍ച ചെയ്തുവെന്ന പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അന്തര്‍സംസ്ഥാന മോഷണസംഘത്തില്‍പെട്ട അഞ്ചുപേരാണ് കവര്‍ച നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കവര്‍ച നടന്ന വീട്ടില്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ മോഷ്ടാക്കളുടെ ശ്രദ്ധയില്‍പ്പെടാതെ കിടന്ന ഗള്‍ഫിലുള്ള യുവതിയുടെ 30 പവന്റെ ആഭരണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.

കവര്‍ചക്ക് പിന്നില്‍ വാഹനത്തിലെത്തിയ അഞ്ചംഗ പ്രൊഫഷനല്‍ സംഘമാണെന്ന് പറയുമ്പോഴും ഇവരെ കുറിച്ചുള്ള വ്യക്തമായ വിവരങ്ങളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം പുലര്‍ചെയാണ് പെരുമ്പ കൃഷ്ണാ ട്രേഡേഴ്‌സിന് സമീപത്തെ റഫീഖ് മന്‍സിലില്‍ സികെ സുഹ് റയുടെ വീട്ടില്‍ കവര്‍ച നടന്നത്. 

Robbery | പയ്യന്നൂരിലെ വീട് കുത്തിത്തുറന്ന് കവര്‍ച നടത്തിയത് അഞ്ചംഗ പ്രൊഫഷനല്‍ സംഘമെന്ന് പൊലീസ്

താഴെത്തെ മുറികളിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 76 പവന്റെ സ്വര്‍ണാഭരണങ്ങളും നാലായിരം രൂപയും നഷ്ടപ്പെട്ടതായി സുഹ് റയുടെ മകള്‍ സികെ സാജിത നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ കേസെടുത്ത പൊലീസ് അന്വേഷണം നടത്തുന്നതിനിടയിലാണ് 30 പവന്റെ ആഭരണങ്ങള്‍ കണ്ടെത്തിയത്.

സുഹ് റയുടെ ഗള്‍ഫിലുള്ള മരുമകള്‍ ഹസീന അലമാരയിലെ താഴെത്തെ ഡ്രോയില്‍ പഴ്‌സില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് കവര്‍ചക്കാരുടെ കണ്ണില്‍പ്പെടാതിരുന്നത്. ആഭരണങ്ങള്‍ പഴ്സില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന വിവരം വീട്ടിലുള്ളവരോട് പറയാതിരുന്നതിനാല്‍ വീട്ടിലുള്ളവര്‍ക്കും ഇക്കാര്യം അറിയില്ലായിരുന്നു. ഇത്രയും ആഭരണങ്ങള്‍ തിരിച്ച് കിട്ടിയ വിവരമറിയിച്ചപ്പോഴാണ് ഹസീന വെച്ചിരുന്ന ആഭരണങ്ങളാണിതെന്ന് മനസിലായത്. ഇതേതുടര്‍ന്ന് 30പവന്റെ സ്വര്‍ണാഭരണങ്ങള്‍ തിരിച്ചുകിട്ടിയ വിവരം വീട്ടുകാര്‍ തന്നെ പൊലീസില്‍ അറിയിക്കുകയായിരുന്നു.

കണ്ണൂരില്‍ നിന്നെത്തിയ വിരലടയാള വിദഗ്ദരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ സ്ഥാപനത്തിലെ നിരീക്ഷണ കാമറ പരിശോധിച്ചപ്പോള്‍ പുലര്‍ചെ രണ്ടേ കാലിനും നാലരക്കുമിടയില്‍ ഒരേ വ്യക്തി അഞ്ച് പ്രാവശ്യം ഇതിലൂടെ ടോര്‍ച് തെളിച്ച് പോകുന്നതായി കണ്ടെത്തി. നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് സംഘം ഡി വൈ എസ് പി എ ഉമേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജ്, എസ് ഐ എംകെ രഞ്ജിത് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

Keywords: 75 sovereigns of gold stolen from Kannur house, Kannur, News, Robbery, Police, CCTV, Gold, Money, Complaint, Probe, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia