കണ്ണൂരിൽ 73 പുതിയ അക്ഷയ കേന്ദ്രങ്ങൾ വരുന്നു; സംരംഭകർക്ക് അപേക്ഷിക്കാം
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രിയാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
● കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും വനിതകൾക്കും സ്വന്തമായി മുറി സൗകര്യമുള്ളവർക്കും തിരഞ്ഞെടുപ്പിൽ മുൻഗണന ലഭിക്കും.
● ഓൺലൈൻ ടെസ്റ്റിലൂടെയും ഇന്റർവ്യൂവിലൂടെയുമാണ് സംരംഭകരെ തിരഞ്ഞെടുക്കുന്നത്.
● ജില്ലയിലെ ഓൺലൈൻ സേവന ശൃംഖല കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
കണ്ണൂർ: (KVARTHA) സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ഓൺലൈൻ സേവനദാതാക്കളായ അക്ഷയപദ്ധതി, കണ്ണൂർ ജില്ലയിലെ 73 ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നു.
പൊതുവിഭാഗത്തിൽ 65 ലൊക്കേഷനിലേക്കും പട്ടികജാതി വിഭാഗത്തിൽ ആറും പട്ടികവർഗ വിഭാഗത്തിലേക്ക് രണ്ടും ലൊക്കേഷനിലേക്കുമാണ് അപേക്ഷ ക്ഷണിക്കുന്നത്.
പ്രായപരിധിയും യോഗ്യതയും
സംരംഭകത്വ ശേഷിയും സാമൂഹ്യ പ്രതിബദ്ധതയുമുള്ള, 2026 ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരും 50 വയസ് കവിയാത്തവരുമായവർക്ക് അപേക്ഷിക്കാം. എല്ലാ വിഭാഗക്കാർക്കും ഈ പ്രായപരിധി ബാധകമാണ്. പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യമാണ്.
അധിക യോഗ്യതകൾക്കും വനിത, പട്ടികജാതി-വർഗ വിഭാഗങ്ങൾക്കും സ്വന്തം അല്ലെങ്കിൽ വാടക മുറി സൗകര്യമുള്ളവർക്കും വെയ്‌റ്റേജ് (അധിക മാർക്ക്) ലഭിക്കും. പട്ടികജാതി-വർഗ വിഭാഗങ്ങൾക്ക് പ്രത്യേകമായി ലൊക്കേഷനും സംവരണം ചെയ്തിട്ടുണ്ട്.
അപേക്ഷാ വിവരങ്ങൾ
ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 750 രൂപ ഫീസ് സഹിതം https://lbsedp(dot)bscentre(dot)in/akshaya26/ എന്ന വെബ്സൈറ്റിൽ അപേക്ഷിക്കാം. വിവരങ്ങൾക്ക് എൽ.ബി.എസ്. ഹെൽപ്പ്‌ലൈൻ നമ്പറുകളായ 0471 2560311, 312 ലോ 9400923669 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ: lbscentre@gmail(dot)com.
പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: The Kerala government is inviting applications for 73 new Akshaya Center entrepreneur positions in Kannur district. Eligible candidates aged 18-50 with a Plus Two qualification can apply online.
#AkshayaCenter #KannurNews #JobsKerala #Entrepreneurship #GovtServices #DigitalKerala #Akshaya2026 #KVARTHA
