Arrested | കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരനെ കൊള്ളയടിച്ചെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തിരുന്ന യുവാവിനെ മര്‍ദിച്ച് മാലയും മൊബൈല്‍ ഫോണും തട്ടിയെടുക്കാന്‍ ശ്രമിച്ച ആറംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. സൗത് ബസാര്‍ സ്വദേശി മനോജിനെ ആക്രമിച്ച സംഭവത്തിലാണ് തമിഴ് നാട് സേലം സ്വദേശി വിനോദ്(28), തൂത്തുക്കുടിയിലെ ആണ്ടവന്‍(21) എന്നിവരെ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ടാലറിയാവുന്ന മറ്റ് നാല് പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.
Arrested | കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ യാത്രക്കാരനെ കൊള്ളയടിച്ചെന്ന പരാതിയില്‍ 2 പേര്‍ അറസ്റ്റില്‍
 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

ഇക്കഴിഞ്ഞ മെയ് 12 ന് രാത്രി 8.30 ഓടെ കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. ബസ് കാത്തുനില്‍ക്കുകയായിരുന്ന മനോജിന്റെ കയ്യില്‍ നിന്ന് ആറംഗ സംഘമെത്തി സ്വര്‍ണമാലയും മൊബൈലും തട്ടിയെടുക്കാന്‍ ശ്രമിക്കുകയായിരുന്നു. 

ഇവരെ പ്രതിരോധിക്കുന്നതിനിടെയാണ് മനോജിന് മര്‍ദനമേറ്റത്. കൂടാതെ മനോജിന്റെ സ്വര്‍ണമാലയുടെ പകുതിയും സംഘം കവര്‍ന്നു. ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി മനോജിനെ ആശുപത്രിയിലാക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രണ്ടു പ്രതികളെ പിടികൂടിയത്.

Keywords: 2 Arrested for Robbery Attempt, Kannur, News, Arrested, Robbery, Complaint, Police, Gold Chain, Mobile Phone, Passenger, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script