നൂറ്റിമൂന്നാം വയസ്സിലും കൃഷ്ണഗാഥാ പാരായണം; ചിറക്കലിലെ മുത്തശ്ശി നാണിക്കുട്ടിയമ്മയ്ക്ക് നാടിൻ്റെ ആദരം

 
Representational image of 103-year-old Nanikuttiyamma being honored in Chirakkal

Photo: Special Arrangement

ADVERTISEMENT

● സിഎംഎസ് ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠത്തിൻ്റെ ആഭിമുഖ്യത്തിലാണ് ആദരം
● ഞായറാഴ്ച കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് അമ്മമാർ കൃഷ്ണപ്പാട്ട് ചൊല്ലി വീട്ടിലെത്തി
● അമ്മമാർക്കൊപ്പം നാണിക്കുട്ടിയമ്മയും കൃഷ്ണപ്പാട്ട് പാരായണം ചെയ്തു
● കെ വി സുമേഷ് എംഎൽഎ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു
● ചിറക്കൽ കോലത്തിരി വലിയ രാജ സി കെ രാമവർമ മുത്തശ്ശിയെ പൊന്നാടയണിയിച്ചു

കണ്ണൂർ: (KVARTHA) കൃഷ്ണഗാഥ പിറന്ന മണ്ണിൽ ചിങ്ങത്തിലെ ശുക്ലപക്ഷ ഏകാദശി നാളിൽ കൃഷ്ണപ്പാട്ട് മുത്തശ്ശിക്ക് നാടിൻ്റെ ആദരം. ചിറക്കൽ ചരിത്രപൈതൃക ക്ഷേത്രനഗരി അമ്മമാരുടെ കൃഷ്ണഗാഥ കാവ്യാർച്ചനയോടെ വ്യത്യസ്തമായ ഒരു ആദര ചടങ്ങിനാണ് സാക്ഷ്യം വഹിച്ചത്. ചിറക്കൽ ഗണപതിയാടൻ വീട്ടിൽ നാണിക്കുട്ടിയമ്മയെ (103) സിഎംഎസ് ചന്തേര മാഷ് സ്മാരക സംഘവഴക്ക ഗവേഷണ പീഠത്തിൻ്റെ ആഭിമുഖ്യത്തിലാണ് കാവ്യാർച്ചന നടത്തി വണങ്ങിയത്. 

Aster mims 04/11/2022

ഞായറാഴ്ച (ഓഗസ്റ്റ് 23) രാവിലെ ഒൻപത് മണിക്ക് കടലായി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് കൃഷ്ണപ്പാട്ടുവഴക്കം കൂട്ടായ്മയിലെ അമ്മമാർ സപ്താഹ ആചാര്യ കടലായി ഗീതാ രാജൻ്റെ നേതൃത്വത്തിൽ കൃഷ്ണപ്പാട്ട് കാവ്യം ചൊല്ലി വീട്ടിലേക്ക് എത്തുകയായിരുന്നു.

മുത്തശ്ശിയെ വണങ്ങി പ്രമുഖർ

കെ വി സുമേഷ് എംഎൽഎ, ചിറക്കൽ കോലത്തിരി വലിയ രാജ സി കെ രാമവർമ, പത്നി വിജയലക്ഷ്മി തമ്പുരാട്ടി, പദ്മശ്രീ എസ്ആർഡി പ്രസാദ്, വടകര ഓർക്കാട്ടേരി പുതുപ്പണം കോട്ടയാത്ത് കോവിലകം പദ്മാവതി പിള്യാരിയമ്മ, രാധാമണി ടീച്ചർ, ഫോക്‌ലോർ അക്കാദമി സെക്രട്ടറി ഡോ. എ വി അജയകുമാർ, ഡോ. സി കെ അശോകവർമ, സംഘവഴക്ക ഗവേഷണ പീഠം സാരഥികൾ എന്നിവർ കാവ്യാർച്ചനയ്ക്കൊപ്പം നീങ്ങി. 

കടലായി ഗണപതിയാടൻ താഴെ വീട്ടിലെത്തി 103 വയസ്സ് കഴിഞ്ഞ നാണിക്കുട്ടിയമ്മയെ വണങ്ങി കൃഷ്ണപ്പാട്ട് പാരായണം ആരംഭിച്ചു. അമ്മമാർക്കൊപ്പം നാണിക്കുട്ടിയമ്മയും കൃഷ്ണപ്പാട്ട് ചൊല്ലി. ആയുരാരോഗ്യ സൗഖ്യത്തിനായി പ്രാർഥനയും നടത്തി.

അനുമോദന യോഗം

അനുമോദന യോഗത്തിൽ സംഘവഴക്ക ഗവേഷണ പീഠം ഗവേഷണ രീതിശാസ്ത്ര വിഭാഗം അധ്യക്ഷനും പ്രശസ്ത അന്തരീക്ഷ പഠനശാസ്ത്രജ്ഞനുമായ ഡോ. എം കെ സതീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എംഎൽഎ അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. സംഘവഴക്ക ഗവേഷണ പീഠം ഡയറക്ടർ ഡോ. സഞ്ജീവൻ അഴീക്കോട് ആമുഖ ഭാഷണം നടത്തി. 

ശതാഭിഷിക്തനായ ചിറക്കൽ കോലത്തിരി വലിയ രാജ സി കെ രാമവർമ നാണിക്കുട്ടിയമ്മയെ പൊന്നാടയണിയിച്ചു. സംഘവഴക്ക ഗവേഷണ പീഠം മെമൻ്റോ കെ വി സുമേഷ് എംഎൽഎ സമ്മാനിച്ചു. പദ്മശ്രീ എസ്ആർഡി പ്രസാദ്, ഫോക്‌ലോർ അക്കാദമി സെക്രട്ടറി ഡോ. എ വി അജയകുമാർ എന്നിവർ ഷാൾ അണിയിച്ച് ആദരവണക്കം നടത്തി. 

ഗവ. വനിതാ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. ഡോ. സി കെ അശോകവർമ, ഫെഡറേഷൻ ഓഫ് റെസിഡൻസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ പി മുരളീകൃഷ്ണൻ, ചാമുണ്ഡി കോട്ടം സെക്രട്ടറി സി കെ സുരേഷ് വർമ, പ്രശാന്ത് അഗസ്ത്യ, സംഘവഴക്ക ഗവേഷണ പീഠം ഡിജിറ്റൽ ആർക്കൈവ് കൺവീനർ പ്രീജിത്ത് പാലങ്ങാട്, ഗീതാ രാജൻ തുടങ്ങി വിവിധ തുറകളിൽ പെട്ട വ്യക്തിത്വങ്ങൾ സംസാരിച്ചു.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം

Article Summary: Nanikuttiyamma, a 103-year-old woman from Chirakkal, Kannur, who still actively recites Krishnagatha, was honored by the CMS Chandhera Mash Smaraka Sanghavazhakka Gaveshana Peetam with a unique Kavyarchana on Sunday, August 23, 2026.

#Kvartha #Chirakkal #KannurNews #Krishnagatha #KeralaCulture #MalayalamNews #Nanikuttiyamma #AmmuNews

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia