SWISS-TOWER 24/07/2023

Road Accident | കീച്ചേരി കുന്നില്‍ നിര്‍ത്തിയിട്ട ബസില്‍ കാറിടിച്ച് തകര്‍ന്ന് അപകടം; 4 പേര്‍ക്ക് പരുക്കേറ്റു; ഒരാളുടെ നില ഗുരുതരം

ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയിലെ കീച്ചേരി കുന്നിന് സമീപം വാഹനാപകടത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. നിര്‍ത്തിയിട്ട ബസിലിടിച്ച് കാര്‍ തകരുകയായിരുന്നു. കാറിലുണ്ടായവര്‍ക്കാണ് പരുക്ക് പറ്റിയത്.
Aster mims 04/11/2022

കൂവേരി സ്വദേശികളായ നാരായണി(58), സോനു കൃഷ്ണ(7), കൃഷ്ണന്‍(63), രാജേഷ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇതില്‍ രാജേഷിന്റെ നില ഗുരുതരമാണെന്നും ഇയാള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Road Accident | കീച്ചേരി കുന്നില്‍ നിര്‍ത്തിയിട്ട ബസില്‍ കാറിടിച്ച് തകര്‍ന്ന് അപകടം; 4 പേര്‍ക്ക് പരുക്കേറ്റു; ഒരാളുടെ നില ഗുരുതരം

പരുക്കേറ്റവരില്‍ മൂന്നുപേരെ കണ്ണൂര്‍ ശ്രീചന്ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ചെയാണ് അപകടമുണ്ടായത്. വാഹനമോടിച്ച രാജേഷ് ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ വിവരം.

Road Accident | കീച്ചേരി കുന്നില്‍ നിര്‍ത്തിയിട്ട ബസില്‍ കാറിടിച്ച് തകര്‍ന്ന് അപകടം; 4 പേര്‍ക്ക് പരുക്കേറ്റു; ഒരാളുടെ നില ഗുരുതരം

Keywords:  News, Kerala, State, Kannur, Accident, Road, Injured, hospital, Treatment, Local-News, Kannur: Four injured in car accident 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia