Custody | ആദ്യമെത്തുന്നതിനായി അമിതവേഗമെടുത്ത് മത്സരയോട്ടം; കളമശ്ശേരിയില്‍ 4 ബസ് ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയില്‍

 


കൊച്ചി: (www.kvartha.com) കളമശ്ശേരിയില്‍ മത്സരയോട്ടം നടത്തിയ നാല് ബസ് ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബസിലെ ഡ്രൈവര്‍, കന്‍ഡക്ടര്‍മാര്‍ ഉള്‍പെടെ നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ആലുവ- ഫോര്‍ട് കൊച്ചി തേവര റൂടിലോടുന്ന നന്ദനം, നജിറാനി എന്നീ ബസുകളാണ് സംഭവം. 

ഇരു ബസിലെയും ജീവനക്കാര്‍ തമ്മില്‍ നടുറോഡില്‍ ചേരിതിരിഞ്ഞ് കയ്യാങ്കളിയില്‍ ഏര്‍പെടുകയായിരുന്നു. ഇതോടെ, ബസിലെ യാത്രക്കാര്‍ പെരുവഴിയിലായി. ബസ് ആദ്യമെത്തുന്നതിനായി അമിതവേഗമെടുത്തതോടെ പലകുറി വാഹനം കൂട്ടിയിടിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ബസ് ടൗണ്‍ ഹാള്‍ പരിസരത്ത് വെച്ച് മെട്രോ പിലറിലും ഇടിച്ചു.  
Custody | ആദ്യമെത്തുന്നതിനായി അമിതവേഗമെടുത്ത് മത്സരയോട്ടം; കളമശ്ശേരിയില്‍ 4 ബസ് ജീവനക്കാര്‍ പൊലീസ് കസ്റ്റഡിയില്‍



Keywords:  News, Kerala-News, Kerala, Kochi, Kochi-News, News-Malayalam, Regional-News, Regional-News, Local-News, Kalamassery: Four private bus employees in police custody.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia