SWISS-TOWER 24/07/2023

Elephant Attack | അരിക്കൊമ്പനെ നീക്കിയതിന് പിന്നാലെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; 'ചക്കക്കൊമ്പനും സംഘവും വീട് തകര്‍ത്തു'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഇടുക്കി: (www.kvartha.com) ചിന്നക്കനാലില്‍നിന്ന് അക്രമകാരിയായ അരിക്കൊമ്പനെ നീക്കിയതിന് പിന്നാലെ വീണ്ടും കാട്ടാനകളുടെ ആക്രമണം. കാട്ടാന കൂട്ടം വീട് തകര്‍ത്തു. വിലക്ക് മൗണ്ട് ഫോര്‍ട് സ്‌കൂളിന് സമീപത്തെ രാജന്റെ വീടാണ് കാട്ടാനക്കൂട്ടം തകര്‍ത്തത്. പുലര്‍ചെ അഞ്ചുമണിയോടെയായിരുന്നു കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. ഈ സമയം ആരും ഇല്ലാതിരുന്നതിനാല്‍ വന്‍ അപകടമാണ് തലനാരിഴയ്ക്ക് മാറിയത്. ചക്കകൊമ്പന്‍ ഉള്‍പെട്ട കൂട്ടമാണ് ആക്രമണം നടത്തിയതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 
Aster mims 04/11/2022

രണ്ട് ദിവസം മുമ്പാണ്, അപകടകാരിയായ അരിക്കൊമ്പനെ ഏറെ പണിപ്പെട്ട് ചിന്നക്കനാലില്‍ നിന്ന് പെരിയാര്‍ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയില്‍ ഇറക്കി വിട്ടത്. ഇതിന് പിന്നാലെ ചിന്നക്കനാലിലെ ജനങ്ങള്‍ ഏറെ സമാധാനത്തോടെ ഇരിക്കെയാണ് ചക്കക്കൊമ്പനടങ്ങിയ സംഘത്തിന്റെ ആക്രമണം. 

എന്നാല്‍, അരിക്കൊമ്പനെ പിടികൂടിയശേഷം ഒരുകൂട്ടം പിടിയാനകളും കുട്ടികളും പ്രദേശത്ത് വരികയും ശബ്ദമുണ്ടാക്കുകയും ചെയ്‌തെന്ന് നാട്ടുകാര്‍ പറഞ്ഞിരുന്നു. ഈ ആനക്കൂട്ടമാണ് രാജന്റെ വീട് തകര്‍ത്തതെന്നും അരിക്കൊമ്പനെ കൊണ്ടുപോയ സാഹചര്യത്തില്‍ മറ്റ് ആനകളൊക്കെ അക്രമകാരികളായെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം, വന്യമൃശല്യം പരിഹരിക്കാന്‍ വിദ്ഗധ പാനല്‍ രൂപീകരിക്കുമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് തീരുമാനം. അരിക്കൊമ്പനെ പിടിച്ചതുകൊണ്ടുമാത്രം പ്രശ്‌നം തീരുന്നില്ല. മറ്റുവഴികള്‍ ഇല്ലാത്തതുകൊണ്ടാണ് അരിക്കൊമ്പനെ പിടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Elephant Attack | അരിക്കൊമ്പനെ നീക്കിയതിന് പിന്നാലെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം; 'ചക്കക്കൊമ്പനും സംഘവും വീട് തകര്‍ത്തു'


Keywords:  News, Kerala-News, Kerala, News-Malayalam, Idukki-News, Minster, AK Saseendran, CM, Elephants, Wild Elephants, Elephant Attack, House Collapsed, Top Headlines, Trending, Wild Elephant attack in Chinnakkanal. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia