Drowned | വല്യമ്മയ്ക്കൊപ്പം പശുവിനെ കെട്ടാന്‍ പറമ്പില്‍ പോയി; കാല്‍വഴുതി കുളത്തില്‍ വീണ് 4 വയസുകാരന് ദാരുണാന്ത്യം
                                                 May 21, 2024, 18:19 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
                                            ഇടുക്കി: (KVARTHA) തൊടുപുഴ കൂവക്കണ്ടത്ത് നാല് വയസ്സുകാരന് കുളത്തില്‍ മുങ്ങിമരിച്ചു. കൂവക്കണ്ടം സ്വദേശികളായ വൈഷ്ണവ് - ശാലു ദമ്പതികളുടെ മകന് ധീരവ് ആണ് മരിച്ചത്. വെള്ളിയാമറ്റം കൂവക്കണ്ടത്ത് ഇന്നു രാവിലെ 11 മണിക്കാണ് അപകടം. വല്യമ്മ ജാന്‍സിയുടെ കൂടെ പശുവിനെ കെട്ടാനായി പറമ്പിലേക്ക് പോയ കുട്ടി അപകടത്തില്‍പെടുകയായിരുന്നു.  
 
 
   
 
 
  
                                        
  പശുവിനെ കെട്ടിയശേഷം നോക്കുമ്പോള്‍ കുട്ടി സമീപത്തില്ലെന്ന് മനസ്സിലായതോടെ ജാന്‍സി ബഹളം വച്ചു. കരച്ചില് കേട്ട് തൊഴിലുറപ്പ് പണിക്കെത്തിയ സ്ത്രീകള്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയെ കുളത്തില്‍ കണ്ടെത്തുകയായിരുന്നു. തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. 
 
 
 
തൊടുപുഴയില്‍നിന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തിയിരുന്നു. പോസ്റ്റുമോര്‍ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
 
 
Keywords: News, Kerala, Idukki-News, Obituary, Local-News, Thodupuzha News, Idukki News, Regional News, Four Year Old, Child, Drowned, Pond, Grandmother, Hospital, Thodupuzha: Four year old child drowned in pond.
തൊടുപുഴയില്‍നിന്ന് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തിയിരുന്നു. പോസ്റ്റുമോര്‍ടം നടപടിക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
Keywords: News, Kerala, Idukki-News, Obituary, Local-News, Thodupuzha News, Idukki News, Regional News, Four Year Old, Child, Drowned, Pond, Grandmother, Hospital, Thodupuzha: Four year old child drowned in pond.
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
