Accidental Death | ഇടുക്കിയില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; 20 ഓളം പേര്‍ക്ക് പരുക്കേറ്റു, 4 പേരുടെ നില ഗുരുതരം
Apr 22, 2023, 20:07 IST
ADVERTISEMENT
ഇടുക്കി: (www.kvartha.com) ഇടുക്കിയില്‍ ട്രാവലര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 20 ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നാലുപേരുടെ നില ഗുരുതരം. പൂപ്പാറ തോണ്ടിമലയില്‍ ശനിയാഴ്ച വൈകിട്ട് 6.45 മണിയോടെയാണ് അപകടം നടന്നത്. തമിഴ് നാട് സ്വദേശികള്‍ സഞ്ചരിച്ച ട്രാവലര്‍ ആണ് അപകടത്തില്‍പെട്ടത്.
പരുക്കേറ്റവരെ തേനി മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിരുനല്‍വേലി സ്വദേശി സി പെരുമാള്‍(49) ആണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
തിരുനെല്‍വേലിയില്‍ നിന്ന് മുന്നാര്‍ ലക്ഷ്മി എസ്റ്റേറ്റിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ആളുകളാണ് അപകടത്തില്‍പ്പെട്ടത്. തോണ്ടി മലയിലെ എസ് വളവില്‍ വച്ച് നിയന്ത്രണം വിട്ട ട്രാവലര്‍ കൊക്കയിലേക്ക് മറിയുകയായിരുന്നു. രണ്ടുപേര്‍ മരിച്ചതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.

Keywords: One Dead Many Injured In Poopara traveller accident, Idukki, News, Dead Body, Accidental Death, Injured, Hospital, Treatment, Traveller, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.