Arrested | നവജാതശിശുവിനെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയെന്ന സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍
May 12, 2023, 13:33 IST
ADVERTISEMENT
തൊടുപുഴ: (www.kvartha.com) നവജാതശിശുവിനെ കഴുത്തുഞെരിച്ചുകൊലപ്പെടുത്തിയെന്ന സംഭവത്തില്‍ മാതാപിതാക്കള്‍ അറസ്റ്റില്‍. ഇടുക്കി കമ്പംമേട്ടിലാണ് ക്രൂരമായ സംഭവം നടന്നത്. അതിഥി തൊഴിലാളികളായ മാതാപിതാക്കള്‍ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. മധ്യപ്രദേശ് ഇന്‍ഡോര്‍ സ്വദേശികളായ സാധുറാം, മാലതി എന്നിവരെയാണ് അറസ്റ്റുചെയ്തത്. ഭാര്യാഭര്ത്താക്കന്മാരെന്ന വിധത്തിലായിരുന്നു ഇവര്‍ താമസിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:
കഴിഞ്ഞ മാസം ഏഴാം തീയതിയാണ് മനുഷ്യ മന:സാക്ഷിയെ നടുക്കുന്ന സംഭവം നടക്കുന്നത്. കുട്ടി ജനിച്ച ഉടന്‍ മരിച്ചതായാണ് പൊലീസിന് ലഭിച്ച വിവരം. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും പോസ്റ്റ് മോര്ടം നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. പോസ്റ്റ് മോര്ടം റിപോര്‍ടിലാണ് കുട്ടിയുടെ മരണം കൊലപാതകമാണെന്ന സൂചന ലഭിക്കുന്നത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തുകയും മാതാപിതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.

മാലതി ഇപ്പോള്‍ നെടുങ്കണ്ടം താലൂക് ആശുപത്രിയില്‍ ചികിത്സയിലാണ്. സാധുറാമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ടുപേരുടെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കും.
Keywords: Newborn Child Killed in Idukki, 2 arrested, Idukki, News, Thodupuzha, Local News, Police, Arrested, Couple, Hospital, Treatment, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.