Arikomban | പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിയിലെ ജനവാസ മേഖലയിലെത്തി; വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി കാട്ടിലേക്ക് തുരത്തി

 


ഇടുക്കി: (www.kvartha.com) ചിന്നക്കനാലില്‍നിന്നു പിടികൂടി പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിയിലെത്തി. രാത്രിയോടെയാണ് കാട്ടാന കുമളിയിലെ ജനവാസ മേഖലയിലെ ഭാഗത്തെത്തിയത്. ആള്‍താമസത്തിന് 100 മീറ്റര്‍ അടുത്ത് റോസാപ്പൂകണ്ടം ഭാഗത്താണ് ആന എത്തിയത്. 

വ്യാഴാഴ്ച രാത്രി 11 മണിക്കുശേഷമാണ് അരിക്കൊമ്പനെ ഇവിടെ കണ്ടത്. വ്യാഴാഴ്ച രാവിലെ അരിക്കൊമ്പന്‍ കുമളിക്ക് സമീപംവരെ എത്തിയിരുന്നു. ആകാശദൂരം അനുസരിച്ച് കുമളിക്ക് ആറു കിലോമീറ്റര്‍ വരെ അടുത്തെത്തിയ ശേഷം മേദകാനം ഭാഗത്തേക്ക് മടങ്ങിയെന്നായിരുന്നു വിവരം. പിന്നീട് രാത്രിയാണ് ജനവാസമേഖലയ്ക്ക് സമീപമെത്തിയത്. 

വിവരമറിഞ്ഞെത്തിയ വനപാലകര്‍ ആനയെ കാട്ടിലേക്ക് തന്നെ ഓടിച്ചു. ആകാശത്തേക്ക് വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കിയാമ് ആനയെ കാട്ടിലേക്ക് തന്നെ തുരത്തിയതെന്ന് വനം വകുപ്പ് അറിയിച്ചു. എന്നാല്‍ എത്ര ദൂരത്തോളം ആന പോയി എന്നത് വ്യക്തമല്ല. 

അതേസമയം, സ്ഥലം മനസ്സിലാക്കിയതിനാല്‍ അരിക്കൊമ്പന്‍ ഇനിയും ഇവിടെക്ക് വരാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്. അതിനാല്‍ തന്നെ അരിക്കൊമ്പനെ നിരീക്ഷിക്കുന്നത് ശക്തമാക്കിയതായി വനംവകുപ്പ് അറിയിച്ചു. ജിപിഎസ് സിഗ്‌നലുകളില്‍ നിന്നാണ് അരിക്കൊമ്പന്റെ സാന്നിധ്യം മനസിലാക്കിയത്.

Arikomban | പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ഇറക്കിവിട്ട അരിക്കൊമ്പന്‍ കുമളിയിലെ ജനവാസ മേഖലയിലെത്തി; വെടിയുതിര്‍ത്ത് ശബ്ദമുണ്ടാക്കി കാട്ടിലേക്ക് തുരത്തി


Keywords:  News, News-Malayalam, Kerala, Kerala-News, Idukki-News, Idukki: Arikomban reached the inhabited area of Kumily.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia