Dam | മുല്ലപ്പെരിയാറിന് പിന്നാലെ കേരളത്തോട് കൊമ്പുകോർക്കാനൊരുങ്ങി തമിഴ്നാട് രാഷ്ട്രീയ പാർട്ടികൾ; വട്ടവടയിൽ ചെക്ക് ഡാം നിർമ്മിക്കുന്നത് തടയണമെന്ന് ആവശ്യം; നിർമാണം കുപ്പിവെള്ള കമ്പനിക്ക് വേണ്ടിയാണെന്നും ആരോപണം

 

/ അജോ കുറ്റിക്കൻ

ഉദുമലൈ (തമിഴ്നാട്): (KVARTHA) മുല്ലപ്പെരിയാറിന് പിന്നാലെ കേരളത്തോട് കൊമ്പ് കോർക്കാനൊരുങ്ങി തമിഴ്നാട്ടിലെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ. ദേവികുളം താലൂക്കിലെ വട്ടവട ഗ്രാമപഞ്ചായത്തിൻ്റെ പരിധിയിൽപ്പെടുന്ന പെറുഗുഡയിൽ ചിലന്തിയാറിന് കുറുകെ കേരളം ചെക്ക് ഡാം നിർമ്മിക്കുന്നതിനെ ചൊല്ലിയാണ് ഈ തവണ രംഗത്ത് എത്തിയതെന്നു മാത്രം. മൂന്നാറിൻ്റെ പടിഞ്ഞാറൻ ചരിവുകളിൽ നിന്ന് ഉത്ഭവിച്ച് ഉദുമലൈയ്ക്ക് സമീപമുള്ള അമരാവതി അണക്കെട്ടിലേക്ക് ഒഴുകി എത്തുന്ന പോഷകനദിയായ തേനാറിൻ്റെ ഭാഗമാണ് ചിലന്തിയാറിലെ വെള്ളം.

Dam | മുല്ലപ്പെരിയാറിന് പിന്നാലെ കേരളത്തോട് കൊമ്പുകോർക്കാനൊരുങ്ങി തമിഴ്നാട് രാഷ്ട്രീയ പാർട്ടികൾ; വട്ടവടയിൽ ചെക്ക് ഡാം നിർമ്മിക്കുന്നത് തടയണമെന്ന് ആവശ്യം; നിർമാണം കുപ്പിവെള്ള കമ്പനിക്ക് വേണ്ടിയാണെന്നും ആരോപണം
കേരളം ചെക്ക് ഡാം നിർമിച്ചാൽ അമരാവതി അണക്കെട്ടിലേക്ക് വരുന്ന വെള്ളത്തിൻ്റെ അളവ് കുറയാനും ഡാമിനെ ആശ്രയിക്കുന്ന കർഷകർക്ക് നാശ നഷ്ടമുണ്ടാകുമെന്നുമാണ് പ്രചാരണം. കേരളത്തിലെയും തമിഴ്‌നാട്ടിലെയും വനങ്ങളിൽ ഉത്ഭവിക്കുന്ന നദികളിലെ ജലം അമരാവതി അണക്കെട്ടിൻ തടഞ്ഞു നിർത്തി തിരുപ്പൂർ, കരൂർ ജില്ലകളിൽ 54,637 ഏക്കർ സ്ഥലത്തി തല കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്നത്.

ചെക്ക് ഡാം നിർമ്മിക്കുന്നതോടെ അമരാവതി അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് തടയാൻ കഴിയും. അതോടെ കൃഷി ഭൂമികൾ മരുഭൂമിയായി മാറുമെന്നാണ് ആരോപണം. തമിഴ്നാട് സർക്കാർ കേരള സർക്കാരുമായി ചർച്ച നടത്തി ഇപ്പോൾ നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ നീക്കം ചെയ്യാനും നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.

തമിഴ്നാട് ജലവിഭവ വകുപ്പ് സന്ദർശനം നടത്തി

കേരളം ചെക്ക് ഡാം നിർമ്മിക്കുന്ന സ്ഥലം തമിഴ്നാട് ജലവിഭവ വകുപ്പ് (ഡബ്ല്യുആർഡി) ഉദ്യോഗസ്ഥരുടെ സംഘം സന്ദർശിച്ചു. നദിക്ക് കുറുകെ കേരളം ചെക്ക് ഡാം നിർമിക്കുകയാണെന്ന് ഡബ്ല്യുആർഡി അധികൃതർ സ്ഥിരീകരിച്ചു. ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകി. ചെക്ക് ഡാമിന് 40 മീറ്റർ നീളവും രണ്ട് മീറ്റർ ഉയരവുമുണ്ടെന്നാണ് ഡബ്ല്യുആർഡിയുടെ റിപ്പോർട്ടിൽ പറയുന്നത്. അതേസമയം
ഡിഎംകെ സർക്കാർ കേരളത്തിൻ്റെ നീക്കത്തോട് മൗനം പാലിക്കുകയാണെന്ന് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി വിമർശിച്ചു.

തമിഴ്നാട് ഒന്നിലധികം ജല തർക്കങ്ങൾ നേരിടുന്നതിനാൽ പുതിയ വിഷയങ്ങൾ തടയേണ്ടത് അനിവാര്യമാണെന്നും പളനി സ്വാമി പറഞ്ഞു. അതിനിടെ തിരുപ്പൂരിലെ കർഷകർ അണക്കെട്ടിനെതിരെ പ്രതിഷേധം പ്രഖ്യാപിച്ചിട്ടുണ്ട്. ചെക്ക് ഡാം കുടിവെള്ളത്തിന് വേണ്ടിയുള്ളതാണെന്ന് കേരളം പറയുന്നുണ്ടെങ്കിലും കുപ്പിവെള്ള കമ്പനിക്ക് വേണ്ടിയാണ് നിർമാണമെന്നാണ് ആരോപണം.

Keywords: News, Malayalam News, Idukki, Dam, Tamil Nadu, Chilanthiyar, Bottle water, Controversy over Chilanthiyar Dam

< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia