Found Dead | കൊയിലാണ്ടിയില്‍ കര്‍ഷകന്‍ തൂങ്ങി മരിച്ച നിലയില്‍; ജപ്തി ഭീഷണിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് നിഗമനം
Nov 22, 2022, 15:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കോഴിക്കോട്: (www.kvartha.com) കോഴിക്കോട് കൊയിലാണ്ടിയില്‍ 60 കാരനായ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. അരിക്കുളം കുരുടിമുക്ക് സ്വദേശി കെ കെ വേലായുധനാണ് മരിച്ചത്. തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തിന്റെ മൃതദേഹം പ്രദേശവാസികള്‍ കണ്ടെത്തിയത്. ജപ്തി ഭീഷണിയെ തുടര്‍ന്നുള്ള ആത്മഹത്യയെന്നാണ് കരുതുന്നത്.

കൊയിലാണ്ടി കാര്‍ഷിക സഹകരണ ബാങ്കില്‍ നിന്ന് എടുത്ത ഒന്‍പത് ലക്ഷം രൂപ കുടിശിക ആയിരുന്നുവെന്നും ലോണ്‍ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ തിങ്കളാഴ്ച വേലായുധന്റെ വീട്ടിലെത്തിയിരുന്നുവെന്നും ബന്ധുകക്ള്‍ പറഞ്ഞു. ഇതിന് പിന്നാലെ മനോവിഷമത്തിലായിരുന്ന വേലായുധന്‍ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് കുടുംബം ആരോപിച്ചു.
Keywords: News,Kerala,State,Kozhikode,Local-News,Farmers,Bank,Suicide,Death, Family, Calicut: 60 year old farmer found dead
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.