Food Poison | ഭക്ഷ്യവിഷബാധയെന്ന് സംശയം; ചാത്തന്നൂരില്‍ 8 പേര് ചികില്‍സയില്‍
Jan 27, 2023, 15:27 IST
കൊല്ലം: (www.kvartha.com) ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. പൊറോട്ടയും കറിയും കഴിച്ച എട്ടുപേര്‍ പിഎച്സിയില്‍ ചികില്‍സതേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാകറ്റായി വിതരണം ചെയ്ത പൊറോട്ടയും പച്ചക്കറി കറിയും കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നുവെന്നാണ് വിവരം.
പിന്നാലെ കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശേധന നടത്തുകയാണ്. പരിശോധനയില്‍ ഒമ്പത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഹോടെല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതായാണ് വിവരം. കൂടാതെ മൂന്ന് വര്‍ഷമായി ഹോടെലിന് ഹെല്‍ത് കാര്‍ഡ് ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Keywords: News,Kerala,State,Kollam,Food,Health,Health & Fitness,Treatment,Hotel,Local-News,hospital, Food poisoning in Chattanur; Eight people are under treatment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.