Food Poison | ഭക്ഷ്യവിഷബാധയെന്ന് സംശയം; ചാത്തന്നൂരില്‍ 8 പേര്‍ ചികില്‍സയില്‍

 



കൊല്ലം: (www.kvartha.com) ചാത്തന്നൂരില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. പൊറോട്ടയും കറിയും കഴിച്ച എട്ടുപേര്‍ പിഎച്‌സിയില്‍ ചികില്‍സതേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാകറ്റായി വിതരണം ചെയ്ത പൊറോട്ടയും പച്ചക്കറി കറിയും കഴിച്ചതിന് പിന്നാലെ ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാവുകയായിരുന്നുവെന്നാണ് വിവരം. 

Food Poison | ഭക്ഷ്യവിഷബാധയെന്ന് സംശയം; ചാത്തന്നൂരില്‍ 8 പേര്‍ ചികില്‍സയില്‍


പിന്നാലെ കടയില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും പരിശേധന നടത്തുകയാണ്. പരിശോധനയില്‍ ഒമ്പത് വര്‍ഷമായി ലൈസന്‍സ് ഇല്ലാതെയാണ് ഹോടെല്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തിയതായാണ് വിവരം. കൂടാതെ മൂന്ന് വര്‍ഷമായി ഹോടെലിന് ഹെല്‍ത് കാര്‍ഡ് ഇല്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords:  News,Kerala,State,Kollam,Food,Health,Health & Fitness,Treatment,Hotel,Local-News,hospital, Food poisoning in Chattanur; Eight people are under treatment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia