Arrested | കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ അതിക്രമിച്ച് കടന്നെന്ന പരാതിയില്‍ റഷ്യന്‍ പൗരന്‍ അറസ്റ്റില്‍

 

കൊച്ചി: (KVARTHA) വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ അതിക്രമിച്ച് കടന്നെന്ന പരാതിയില്‍ റഷ്യന്‍ പൗരന്‍ അറസ്റ്റില്‍. കുര്‍ഗാന്‍ മേഖലയില്‍ നിന്നുള്ള 26 കാരനായ ഇല്യ ഇകിമോവിനെയാണ് മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. അതീവ സുരക്ഷാ മേഖലയില്‍ അതിക്രമിച്ച കയറിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പിടിയിലായ റഷ്യന്‍ പൗരന്‍ ലഹരിക്ക് അടിമയെന്ന് പൊലീസ് പറയുന്നു.

മുളവുക്കാട് പൊലീസ് പറയുന്നത്: ചൊവ്വാഴ്ച പുലര്‍ചെ 6.30 ഓടേയാണ് സംഭവം. വല്ലാര്‍പാടത്തെ ഡിപി വേള്‍ഡിന് നടത്തിപ്പ് ചുമതലയുള്ള രാജ്യാന്തര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനലിന്റെ (ഐസിടിടി) അതീവ സുരക്ഷാമേഖലയില്‍ കിഴക്കുവശത്തുള്ള അതിര്‍ത്തി മതില്‍ ചാടിക്കടന്നാണ് റഷ്യന്‍ പൗരന്‍ അതിക്രമിച്ച് കയറിയത്. ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ റഷ്യന്‍ പൗരനെ തടയുകയായിരുന്നു.

കൊച്ചിയെ ബോള്‍ഗാടി, വല്ലാര്‍പാടം, വൈപ്പിന്‍ ദ്വീപുകളുമായി ബന്ധിപ്പിക്കുന്ന ഗോശ്രീ പാലം കാണാനായി പ്രഭാതസവാരിക്കിറങ്ങിയതാണെന്നും പാലം മതിലിന്റെ മറുവശത്താണെന്ന് ഗൂഗിള്‍ മാപ് കാണിച്ചതിനാല്‍ ടെര്‍മിനല്‍ പരിസരത്തേക്ക് ചാടിുകയായിരുന്നുവെന്നുമാണ് ഇല്യ ഇകിമോവ് മൊഴി നല്‍കിയത്.

Arrested | കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലില്‍ അതിക്രമിച്ച് കടന്നെന്ന പരാതിയില്‍ റഷ്യന്‍ പൗരന്‍ അറസ്റ്റില്‍

ഇയാളുടെ പാസ്പോര്‍ട് പരിശോധിച്ചപ്പോള്‍ വിസയുടെ കാലാവധി കഴിഞ്ഞ വര്‍ഷം അവസാനിച്ചതായി കണ്ടെത്തി. റഷ്യന്‍ പൗരന്‍ 2022 ല്‍ ഒരു വര്‍ഷത്തെ വിസയിലാണ് ഇന്‍ഡ്യയിലെത്തിയത്. ഗോവയില്‍ ജോലി ചെയ്തു വരികയായിരുന്നു. വിസ പുതുക്കാതെ അനധികൃതമായി രാജ്യത്ത് തങ്ങുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഇയാള്‍ കൊച്ചിയില്‍ വന്നത്.

ഐപിസിയിലെ വിവിധ വകുപ്പുകള്‍, ഫോറിനേഴ്‌സ് ആക്ട്, പാസ്‌പോര്‍ട് ആക്ട് എന്നിവ പ്രകാരം മുളവുക്കാട് ഇകിമോവിനെതിരെ കേസെടുത്തിട്ടുണ്ട്.

സംസ്ഥാനത്തെ ക്രിമിനല്‍ കേസുകളിലൊന്നും ഇയാള്‍ ഉള്‍പെട്ടിട്ടില്ലെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും ഇയാളെ ചോദ്യം ചെയ്തു. സംശയാസ്പദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടതായി കണ്ടെത്തിയിട്ടില്ല. ഇയാളെ കോടതിയില്‍ ഹാജരാക്കും. ഇത് സംബന്ധിച്ച് കൊച്ചിയിലെ ഫോറിനേഴ്സ് റീജിയണല്‍ രജിസ്ട്രേഷന്‍ ഓഫീസിന് റിപോര്‍ട് നല്‍കിയിട്ടുണ്ട്. ഇയാളെ റഷ്യയിലേക്ക് നാടുകടത്താനുള്ള നടപടികള്‍ കേന്ദ്രസര്‍കാര്‍ ആരംഭിക്കുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: News, Kerala, Kochi-News, Russian Man, Foreigner, Arrested, Trespassing, Vallarpadam Port, Kerala, Kochi News, Central Government, International Container Transhipment Terminal (ICTT), Russian man arrested for trespassing into Vallarpadam port.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia