Arrested | രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തില്‍ വന്‍ ലഹരി വേട്ട; കളമശേരിയില്‍ സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പെടെ 3 പേര്‍ അറസ്റ്റില്‍
Jun 27, 2023, 08:12 IST
കൊച്ചി: (www.kvartha.com) രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തില്‍ കളമശേരിയില്‍ വന്‍ ലഹരി വേട്ട. മയക്കുമരുന്നുമായി സ്‌കൂള്‍ സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പെടെ മൂന്നുപേര്‍ പിടിയില്‍. ബംഗാള്‍ സ്വദേശിയായ പരിമള്‍ സിന്‍ഹ(24) എന്നയാളെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ഇയാള്‍ താമസിച്ചിരുന്ന സ്‌കൂളിലെ മുറിയില്‍നിന്ന് 1.4 കിലോ കഞ്ചാവും 4 ഗ്രാം ഹെറോയിനും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. കൊച്ചി സിറ്റി ഡെപ്യൂടി പൊലീസ് കമിഷനര്‍, എസ് ശശിധരന്‍ ഐപിഎസിന്റെ നിര്‍ദേശപ്രകാരം കളമശേരി ഇന്‍സ്‌പെക്ടര്‍ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികയെ അറസ്റ്റ് ചെയ്തത്.
ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി രാവിലെ മുതല്‍ കൊച്ചിയുടെ വിവിധ സ്റ്റേഷന്‍ പരിധികളില്‍ പൊലീസ് സംഘം രഹസ്യ പരിശോധനകള്‍ നടത്തി വരികയായിരുന്നു. ഇതിനിടെയാണ് 35 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കള്‍ ബസ് സ്റ്റാന്‍ഡിലും അറസ്റ്റിലായത്. ആലുവ സ്വദേശികളായ അബു താഹിര്‍, നാസിഫ് നാസര്‍ എന്നിവരാണ് പിടിയിലായത്.
Keywords: Kochi: Three arrested in drug case, Kochi, International Drug Day, Arrested, Accused, Drug Case, News, Kerala, Kerala-News, News-Malayalam, Kochi-News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.