High Court | സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കി ഹൈകോടതി

 


കൊച്ചി: (www.kvartha.com) സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കി ഹൈകോടതി. പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ ഹര്‍ജിയിലാണ്‌കോടതിയുടെ അനുകൂല വിധി. ഏഴുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. ജസ്റ്റിസ് സിയാദ് റഹ്‌മാന്റേതാണ് ഉത്തരവ്. ഗര്‍ഭഛിദ്രം നടത്താവുന്നതാണെന്ന് മെഡികല്‍ ബോര്‍ഡും റിപോര്‍ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ചാണ് നടപടി.

High Court | സഹോദരനില്‍ നിന്നും ഗര്‍ഭിണിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കി ഹൈകോടതി

സഹോദരന്റെ കുഞ്ഞിന് ജന്മം നല്‍കിയാല്‍ അത് ഭാവിയില്‍ പെണ്‍കുട്ടിയില്‍ ഉണ്ടാക്കിയേക്കാവുന്ന മാനസിക- സാമൂഹിക സമ്മര്‍ദങ്ങള്‍ അടക്കം പരിഗണിച്ചാണ് അനുമതി നല്‍കുന്നതെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കാലതാമസമില്ലാതെ വൈദ്യശാസ്ത്രപരമായി ഗര്‍ഭസ്ത ശിശുവിനെ ഇല്ലാതാക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ മെഡികല്‍ ഓഫീസര്‍, മഞ്ചേരി മെഡികല്‍ കോളജ് ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Keywords: Kerala High Court allows minor, impregnated by brother, to terminate 7-month pregnancy, Kochi, News, High Court, Minor Girl, Petition, Pregnancy, Justice Ziyad Rahman, Medical Report, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia