Akshaya Tritiya | അക്ഷയതൃതീയയെ വരവേല്‍ക്കാന്‍ ഒരുങ്ങി സ്വര്‍ണ കടകള്‍; സ്വര്‍ണോത്സവം ഏപ്രില്‍ 22, 23 തീയതികളില്‍
Apr 19, 2023, 22:39 IST
കൊച്ചി: (www.kvartha.com) ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ
അക്ഷയതൃതീയ കേരളത്തിലെ സ്വര്‍ണ വ്യാപാരികള്‍ സ്വര്‍ണോത്സവമായി ആഘോഷിക്കുന്നു. ജ്യോതിശാസ്ത്ര പ്രകാരം ഇത്തവണത്തെ അക്ഷയതൃതീയ മുഹൂര്‍ത്തം 22 ന് തുടങ്ങി 23 ന് അവസാനിക്കുന്നതിനാലാണ് 2 ദിവസമായി ആഘോഷിക്കുന്നത്.
എല്ലാ സര്‍ണ വ്യാപാര സ്ഥാപനങ്ങളും സ്വര്‍ണോല്‍സവത്തില്‍ പങ്കെടുക്കുന്നുണ്ട്. പുതിയ സ്റ്റോകുകളും ലൈറ്റ് വെയിറ്റ് ആഭരണങ്ങളും എല്ലാ ഷോറൂമുകളിലും എത്തിയിട്ടുണ്ട്. അക്ഷയതൃതീയ ദിനത്തില്‍ അഞ്ച് ലക്ഷം കുടുംബങ്ങള്‍ കേരളത്തിലെ സ്വര്‍ണാഭരണശാലകളിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വലിയൊരു ആഘോഷമായി ഇത്തവണ അക്ഷയ തൃതീയ മാറും. സ്വര്‍ണക്കടകളെല്ലാം പൂക്കളും അക്ഷയതൃതീയ പോസ്റ്ററുകളും കൊണ്ട് അലങ്കരിക്കും. അക്ഷയതൃതീയ സ്വര്‍ണോല്‍സവം വലിയ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായതായി സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അക്ഷയ തൃതീയ ദിവസം സ്വര്‍ണ വില ഗ്രാമിന് 4720 രൂപയും പവന് 37760 രൂപയുമായിരുന്നു. ഇപ്പോഴത്തെ വിലയുമായി നോക്കുമ്പോള്‍ 18 ശതമാനത്തോളം വിലവര്‍ധനവുണ്ടായിട്ടുണ്ട്.
ഉപഭോക്താക്കള്‍ക്ക് ലാഭമാണ് ഇത് വ്യക്തമാക്കുന്നതെന്ന് സ്വര്‍ണ വ്യാപാരികള്‍ പറയുന്നു.

Keywords: Akshaya-Tritiya-News, Gold-Purchase, AKGSMA-News, Kerala News, Malayalam News, Gold News, Gold Merchants ready for Akshaya Tritiya.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.