Seminar | 'വെളിച്ചെണ്ണ - സാധ്യതകളും വെല്ലുവിളികളും'; നാളികേര വികസന ബോര്‍ഡ് സെമിനാര്‍ സംഘടിപ്പിച്ചു

 


കൊച്ചി: (KVARTHA) വെളിച്ചെണ്ണയുടെ ഗുണമേന്മ ഉയർത്തുന്നതിനും, ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങളെ കുറിച്ച് വിശകലനം ചെയ്യുന്നതിനായി നാളികേര വികസന ബോർഡ് 2024 മെയ് 21-ന് കൊച്ചിയിൽ വെളിച്ചെണ്ണ മേഖലയിലെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ സംരംഭകർക്കായി ഏകദിന സെമിനാർ സംഘടിപ്പിച്ചു. കൊച്ചിൻ ഓയിൽ മർച്ചൻ്റസ് അസോസ്സിയേഷൻ (COMA) പ്രസിഡൻ്റ് ശ്രീ തലത്ത് മഹമൂദ് സെമിനാർ ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടന പ്രസംഗത്തിൽ വെളിച്ചെണ്ണ ഉൽപ്പാദനത്തിൽ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ച് ഊന്നിപ്പറയുകയും വെളിച്ചെണ്ണയിൽ മായം ചേർക്കുന്നത് തടയാൻ നാളികേര ബോർഡിൻ്റെ പിന്തുണ അഭ്യർതറിക്കുകയും ചെയ്‌തു.

നാളികേര മേഖലയുടെ സമഗ്രമായ വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും നാളികേര ഉൽപ്പന്നങ്ങളുടെ സംസ് കരണം, മൂല്യവർദ്ധന, വിപണനം, കയറ്റുമതി എന്നിവയിൽ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നാളികേര വികസന ബോർഡ്, മുഖ്യ നാളികേര വികസന ഓഫീസർ ഡോ. ബി. ഹനുമന്ത ഗൗഡ ആമുഖമായി സംസാരിച്ചു.

ഫുഡ് സേഫ്റ്റി ആൻ്റ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) ഉദ്യോഗസ്ഥർ, ബ്യൂറോ സ്റ്റാൻഡേർഡ്‌സ്, ബ്യൂറോ വേരിറ്റാസ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻ്റർഡിസിപ്ലിനറി സയൻസ് ആന്റ് ടെക്നോളജി (NIIST), റീജണൽ അനലറ്റിക്കൽ ലബോറട്ടറി (RAL), നാളികേര വികസന ബോർഡ് ഉദ്യോഗസ്ഥർ എന്നിവർ സെമിനാറിന് നേതൃത്വം നൽകി. എൻഐഐഎസ്‌ടി സീനിയർ ടെക്നിക്കൽ ഓഫീസർ, ഡോ. സോബൻ കുമാർ, ആർഎ.എൽ റിസർച്ച് ഓഫീസർ ശ്രീ. തോമസ് കിരൺ എന്നിവർ ഇന്ററാക്ടീവ് സെഷനിലെ പാനലിസ്റ്റുകളായിരുന്നു. ഉൽപന്നങ്ങളുടെ പ്രചാരണത്തിനായി നാളികേര വിക സന ബോർഡ് നൽകുന്ന പിന്തുണയെക്കുറിച്ച് അസിസ്റ്റന്റ് ഡയറക്ടർ (മാർക്കറ്റിംഗ്) ശ്രീമതി. ലീനമോൾ എം. എ വിശദീകരിച്ചു.

Seminar | 'വെളിച്ചെണ്ണ - സാധ്യതകളും വെല്ലുവിളികളും'; നാളികേര വികസന ബോര്‍ഡ് സെമിനാര്‍ സംഘടിപ്പിച്ചു

വെളിച്ചെണ്ണ നിർമ്മാതാക്കളുടെ പ്രതിനിധികൾ പരിപാടിയിൽ പങ്കെടുത്തു. നാളികേര സംസ്ക‌രണവുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യയുടെ പുരോഗതിയെ കുറിച്ചുള്ള ആശയങ്ങൾ പങ്കുവയ്ക്കാൻ ഈ സെമിനാർ വേദിയൊരുക്കി. ഉത്പാദകർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും പരിമിതികളെയും കുറിച്ചും, ഈ മേഖലയിൽ ഇതിനാവശ്യമായ പുതിയ നയങ്ങൾ രൂപീകിക്കേണ്ടതിന്റെ ആവശ്യകതയും സെമിനാറിൽ ചർച്ച ചെയ്തു.

നാളികേര വികസന ബോർഡ് ഡയറക്ടർ (മാർക്കറ്റിംഗ്) ശ്രീമതി ദീപ്‌തി എസ്. നായർ സ്വാഗതവും, ഡെവലപ്മെന്റ് ഓഫീസർ (മാർക്കറ്റിംഗ്) ശ്രീമതി. മ്യദുല കെ നന്ദിയും പ്രകാശിപ്പിച്ചു.

Keywords: News, Kerala, Kochi-News, Agriculture, Coconut Development Board, Organized, Seminar, Coconut Oil, Prospects and Challenges, Kochi News, Coconut Development Board organized a seminar on Coconut Oil – Prospects and Challenges.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia