SWISS-TOWER 24/07/2023

Arrested | കൊച്ചിയില്‍ സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം'; യുവ നടനും സുഹൃത്തും അറസ്റ്റില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com) കൊച്ചിയില്‍ സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം നടത്തിയെന്ന സംഭവത്തില്‍ യുവ നടനും എഡിറ്ററായ യുവാവും അറസ്റ്റില്‍. തൃശൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. 

നോര്‍ത് സി ഐയേയും സംഘത്തിനെയുമാണ് ആക്രമിച്ചത്. തിങ്കളാഴ്ച രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രതികളില്‍ നിന്ന് പിടികൂടിയ ബൈകിന്റെ കീചെയിന്‍ കത്തിയുടെ രൂപത്തിലാണെന്ന് പൊലീസ് പറഞ്ഞു. നാലു ബൈകുകള്‍ കസ്റ്റഡിയിലെടുത്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. സംഭവ സ്ഥലത്തുനിന്നും മൂന്നുപേര്‍ ഓടിരക്ഷപ്പെട്ടു. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായവരെ ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കും.

Arrested | കൊച്ചിയില്‍ സിഐയ്ക്കും സംഘത്തിനും നേരെ ആക്രമണം'; യുവ നടനും സുഹൃത്തും അറസ്റ്റില്‍

Keywords: Actor and Editor Arrested for Attack Cops in Kochi, Kochi, News, Attack, Custody, Bike Key Chain, Police, Probe, Court, Kerala. 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia