Found Dead | തിരുവല്ല റെയില്‍വേ സ്റ്റേഷനിലെ ട്രാകില്‍ വയോധികനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
Aug 8, 2022, 11:04 IST
പത്തനംതിട്ട: (www.kvartha.com) വയോധികനെ റെയില്‍വേ ട്രാകില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല റെയില്‍വേ സ്റ്റേഷനിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടല്ല. ഏകദേശം 80 വയസ് പ്രായം തോന്നുന്നയാളാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.
സ്റ്റേഷനിലെ രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലെ ട്രാകിലാണ് മൃതദേഹം കണ്ടത്. ഇയാള്‍ മനപ്പൂര്‍വം ട്രാകിലേക്ക് ചാടിയതെന്നാണ് റെയില്‍വേ പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി, ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.