Derailed | ഷണ്ടിംഗിനിടെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി; ആളപായമില്ല

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി. ഷണ്ടിംഗിനിടെയാണ് പാളം തെറ്റിയത്. പുലര്‍ചെ മൂന്ന് മണിയോടെയാണ് സംഭവം. നിയന്ത്രണം വിട്ട എന്‍ജിന്‍ റെയില്‍വേയുടെ ഇലക്ട്രിക് ട്രെയിന്‍ ഇടിച്ചുതകര്‍ത്തു. 
Aster_MIMS

Derailed | ഷണ്ടിംഗിനിടെ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപം ട്രെയിന്‍ എന്‍ജിന്‍ പാളം തെറ്റി; ആളപായമില്ല



എന്‍ജിന്‍ ഡ്രൈവര്‍ മാത്രമാണ് ഈ സമയം ഉണ്ടായിരുന്നത്. അതിനാല്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ല. സംഭവസ്ഥലത്തുനിന്നും എന്‍ജിന്‍ നീക്കം ചെയ്യാനുള്ള ശ്രമം പുരോഗമിക്കുകയാണ്. ഗതാഗത തടസമില്ല. ഷണ്ടിംഗ് ജോലികള്‍ക്കായുള്ള വൈദ്യുത കണക്ഷന്‍ തടസപ്പെട്ടു. സംഭവത്തെ കുറിച്ച് റെയില്‍വേ വകുപ്പ് അന്വേഷണം ആരംഭിച്ചു.

Keywords:  News,Kerala,State,Thiruvananthapuram,Train,Railway Track,Accident,Local-News, Thiruvananthapuram: Train engine derailed, no causalities
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia