Accidental Death | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് മറിഞ്ഞ് 4 വയസുകാരന് ദാരുണാന്ത്യം; 5 പേര്‍ക്ക് പരുക്ക്
May 15, 2024, 18:07 IST
പത്തനംതിട്ട: (KVARTHA) തുലാപ്പള്ളിയില്‍ ശബരിമല തീര്‍ഥാടകര്‍ വാഹനാപകടത്തില്‍പെട്ട് ഒരു കുട്ടി മരിച്ചു. തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ട് റോഡില്‍ മറിയുകയായിരുന്നു. നാലു വയസുകാരനായ പ്രവീണ്‍ ആണ് മരിച്ചത്. പരുക്കേറ്റ അഞ്ചുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.
ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം. തമിഴ്‌നാട് സ്വദേശികളാണ് അപകടത്തില്‍പെട്ടത്. നാറാണംതോട് മന്ദിരത്തിന് സമീപമാണു വാഹനം മറിഞ്ഞത്. പരുക്കേറ്റവരെല്ലാം മുക്കൂട്ടുതറയിലെ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്.
Keywords: News, Kerala, Local-News, Pathanamthitta-News, Child, Died, Minibus, Sabarimala Pilgrims, Overturned, 5 People Injured, Devotees, Road Mishap, Tamil Nadu Natives, Road Accident, Child died when minibus carrying Sabarimala pilgrims overturned; 5 people injured.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.