Bike Rider Dies | വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞു തലയില്‍ വീണ് ബൈക് യാത്രികന് ദാരുണാന്ത്യം; കുറ്റകരമായ നരഹത്യയ്ക്ക് കേസ്; കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



കോഴിക്കോട്: (www.kvartha.com) പഴയ വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞു തലയില്‍ വീണ് ബൈക് യാത്രികന് ദാരുണാന്ത്യം. ബേപ്പൂര്‍ കല്ലിങല്‍ സ്വദേശി അര്‍ജുന്‍ (22) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സംഭവത്തില്‍ കുറ്റകരമായ നരഹത്യയ്ക്ക് ബേപ്പൂര്‍ പൊലീസ് കേസെടുത്തു. 
Aster mims 04/11/2022

Bike Rider Dies | വൈദ്യുതി പോസ്റ്റ് മാറ്റുന്നതിനിടെ ഒടിഞ്ഞു തലയില്‍ വീണ് ബൈക് യാത്രികന് ദാരുണാന്ത്യം; കുറ്റകരമായ നരഹത്യയ്ക്ക് കേസ്; കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയെന്ന് ആരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു


കെഎസ്ഇബി ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആരോപിച്ച് നാട്ടുകാര്‍ ബേപ്പൂര്‍ റോഡ് ഉപരോധിച്ചു. ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ താഴ്ഭാഗത്തുനിന്ന് ഒടിഞ്ഞ്, റോഡിലേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എതിര്‍ദിശയിലേക്ക് വീഴുമെന്നാണ് കരുതിയിരുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. 

എന്നാല്‍ അപകടത്തിന്റെ ഉത്തരവാദിത്വം കരാറുകാരനാണെന്നും കെഎസ്ഇബി അറിയാതെയാണ് പോസ്റ്റ് നീക്കിയതെന്നും ഡെപ്യൂടി ചീഫ് എന്‍ജിനീയര്‍ ഷാജി സുധാകരന്‍ പറഞ്ഞു.

Keywords:  News,Kerala,State,Kozhikode,bike,Travel,Passenger,Accident,Death,KSEB,Police,Case,Allegation,Local-News, Bike Rider Dies After Electricity Post Fell on his head
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script