Imprisonment | സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വഴി ഓടോ റിക്ഷയില്‍വച്ച് എല്‍കെജി വിദ്യാര്‍ഥിനിയെ ലൈംഗികമായി അതിക്രമിച്ചെന്ന പരാതി; പോക്‌സോ കേസില്‍ ഡ്രൈവര്‍ക്ക് 5 വര്‍ഷം കഠിനതടവ്

 




തിരുവനന്തപുരം: (www.kvartha.com) സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വഴി ഓടോ റിക്ഷയില്‍വച്ച് എല്‍കെജി വിദ്യാര്‍ഥിനിയെ ലൈംഗികമായി അതിക്രമിച്ചെന്ന പരാതിയില്‍ ഓടോ റിക്ഷ ഡ്രൈവര്‍ക്ക് തടവ് ശിക്ഷ. തിരുവനന്തപുരം സ്വദേശിയായ വിപിന്‍ ലാലിനെയാണ് ആറ്റിങ്ങല്‍ ഫാസ്റ്റ്ട്രാക് കോടതി അഞ്ച് വര്‍ഷം കഠിനതടവിനും 25000 പിഴയ്ക്കും ശിക്ഷിച്ചത്. പിഴത്തുക കെട്ടിവച്ചില്ലെങ്കില്‍ ആറുമാസം അധിക ശിക്ഷ അനുഭവിക്കണം. 10,000 രൂപ അതിജീവിതയ്ക്ക് നല്‍കണമെന്നും ഉത്തരവുണ്ട്. 

2019 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയെ സ്‌കൂളിലേക്ക് ഓടോ റിക്ഷയില്‍ കൊണ്ട് പോകും വഴിയായിരുന്നു അതിക്രമം. സംഭവദിവസം രാവിലെ കുട്ടിയെ മാതാവ് പ്രതിയുടെ വാഹനത്തില്‍ കയറ്റി സ്‌കൂളിലേക്ക് അയച്ചു. എന്നാല്‍ വൈകിട്ട് കുട്ടി തിരികെ എത്തിയത് മറ്റൊരാള്‍ ഓടിച്ച ഓടോ റിക്ഷയിലായിരുന്നു.

രണ്ട് ദിവസത്തിനുശേഷം കുട്ടിക്ക് പനി അനുഭവപ്പെട്ട് ഡോക്ടറെ കാണിച്ചപ്പോഴാണ് ലൈംഗിക അതിക്രമ വിവരം പുറത്തറിയുന്നത്. ബന്ധുക്കളാണ് കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ കൂടി നിര്‍ദേശിച്ച പ്രകാരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Imprisonment | സ്‌കൂളിലേക്ക് കൊണ്ടുപോകുന്ന വഴി ഓടോ റിക്ഷയില്‍വച്ച് എല്‍കെജി വിദ്യാര്‍ഥിനിയെ ലൈംഗികമായി അതിക്രമിച്ചെന്ന പരാതി; പോക്‌സോ കേസില്‍ ഡ്രൈവര്‍ക്ക് 5 വര്‍ഷം കഠിനതടവ്


പൊലീസ് അന്വേഷണത്തില്‍ വിപിന്‍ ലാല്‍ കുട്ടിയെ ഓടോ റിക്ഷയില്‍ വെച്ചു കുട്ടിയെ ലൈംഗികമായി അതിക്രമിക്കാന്‍ ശ്രമിച്ചുവെന്ന് കണ്ടെത്തുകയായിരുന്നു. കേസില്‍ പ്രോസിക്യൂഷന്‍ 14 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന്‍ വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂടര്‍ എം മുഹസിന്‍ ഹാജരായി.

Keywords:  News,Kerala,State,Thiruvananthapuram,POCSO,Case,Arrested,Accused,Punishment,Local-News,Minor girls,Complaint,Police,Fine, Auto driver who molested LKG student gets 5 years imprisonment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia