5 Arrested | തലയാര്‍ എസ്റ്റേറ്റില്‍ പരിക്കേറ്റുവീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താന്‍ ശ്രമിച്ചെന്ന് കേസ്; 5 പേര്‍ അറസ്റ്റില്‍
                                                 Jul 18, 2022, 07:56 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ഇടുക്കി: (www.kvartha.com) പരിക്കേറ്റുവീണ കാട്ടുപോത്തിന്റെ ഇറച്ചി മുറിച്ചുകടത്താന്‍ ശ്രമിച്ചെന്ന കേസില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. മൂന്നാര്‍ തലയാര്‍ എസ്റ്റേറ്റിലാണ് കേസിനാസ്പദമായ സംഭവം. രാമര്‍(40), അമൃതരാജ്(36), ആനന്ദകുമാര്‍ (38), കറുപ്പുസ്വാമി (46), രമേഷ്(36) എന്നിവരെയാണ് മൂന്നാര്‍ ഫോറസ്റ്റ് റെയിഞ്ച് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 
 
  ഏകദേശം മൂന്ന് വയസ് തോന്നിക്കുന്ന പോത്തിന്റെ ഇറച്ചി മുറിച്ചെടുത്ത് ചാക്കിലാക്കി കൊണ്ടുപോകാനുള്ള ശ്രമത്തിനിടെയാണ് പ്രതികള്‍ ഉദ്യോഗസ്ഥ സംഘത്തിന്റെ പിടിയിലാവുന്നത്.  അവശനിലയിലായ പോത്തിനെ നിരീക്ഷിച്ചു വരികയായിരുന്നെന്നും ഞായറാഴ്ച ചത്തുവീണപോഴാണ് ഇറച്ചി ശേഖരിച്ചതെന്നുമാണ് പ്രതികള്‍ പറഞ്ഞതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  
  150 കിലോ ഇറച്ചി  ചാക്കിലാക്കിയ നിലയില്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തതായും ആയുധങ്ങളും പാത്രങ്ങളും അടക്കമുള്ള സാധനങ്ങളും കസ്റ്റഡിയില്‍ എടുത്തതായി അധികൃതര്‍ അറിയിച്ചു.  
 
  Keywords:  News,Kerala,Idukki,Animals, #Short-News,Local-News,Case,Arrest,Accused, Attempt to smuggle buffalo meat; Five arrested 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
