Eight Died | വൈദ്യുതി കമ്പി ഓടോറിക്ഷയിലേക്ക് പൊട്ടിവീണ് തീപിടിച്ചു; 8 കര്‍ഷികത്തൊഴിലാളികള്‍ വെന്തുമരിച്ചു

 


ADVERTISEMENT

അമരാവതി: (www.kvartha.com) ആന്ധ്രാപ്രദേശില്‍ വൈദ്യുതി കമ്പി ഓടോറിക്ഷയിലേക്ക് പൊട്ടിവീണ് തീപിടിച്ച് എട്ട് തൊഴിലാളികള്‍ വെന്തുമരിച്ചു. രാവിലെ ഏഴിന് ആന്ധ്രയിലെ സത്യസായ് ജില്ലയിലാണ് ദാരുണസംഭവം. വാഹനം വൈദ്യുതിത്തൂണില്‍ ഇടിച്ചാണ് അപകടമുണ്ടായത്.

തീ പടര്‍ന്നതിനെ തുടര്‍ന്ന് എട്ടുപേരും വാഹനത്തില്‍വച്ച് തന്നെ വെന്തു മരിക്കുകയായിരുന്നു. കൃഷിപ്പണിക്ക് പോവുകയായിരുന്ന ഗുഡ്ഡം പള്ളി സ്വദേശികളായ കര്‍ഷകരാണ് മരിച്ചത്. ഓടോറിക്ഷ പൂര്‍ണമായും കത്തി നശിച്ചു. പൊലീസ് സംഭവസ്ഥലത്ത് എത്തി രക്ഷാദൗത്യം ഏകോപിപ്പിച്ചു.

Aster_MIMS
Eight Died | വൈദ്യുതി കമ്പി ഓടോറിക്ഷയിലേക്ക് പൊട്ടിവീണ് തീപിടിച്ചു; 8 കര്‍ഷികത്തൊഴിലാളികള്‍ വെന്തുമരിച്ചു

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈദ്യുതി വകുപ്പിലെ ജീവനക്കാര്‍ വൈദ്യുതിബന്ധം വിച്ഛേദിച്ചത് മറ്റ് അപകടം ഉണ്ടാകുന്നത് ഒഴിവാക്കി.

Keywords:  News,National,Death,Auto & Vehicles,Accident,Electrocuted,Fire,Local-News, Andhra Pradesh: Eight Died After Auto Rikshaw Catches Fire
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia