Fisherman Died | കടലില്‍ പോയി തിരിച്ച് വരുന്നതിനിടെ വളളത്തില്‍ നിന്നും വീണ് മീന്പിടിത്തതൊഴിലാളിക്ക് ദാരുണാന്ത്യം
Feb 7, 2023, 12:33 IST
അമ്പലപ്പുഴ: (www.kvartha.com) കടലില്‍ പോയി തിരിച്ച് വരുന്നതിനിടെ വളളത്തില്‍ നിന്നും വീണ് മീന്പിടിത്തതൊഴിലാളിക്ക് ദാരുണാന്ത്യം. പുന്നപ്ര തെക്ക് ഒന്നാം വാര്‍ഡില്‍ മാണികപ്പൊഴിക്കല്‍ ജോസഫിന്റെ മകന് സുനില്‍ (വെന്സേവ്യര് - 42) ആണ് മരിച്ചത്. മീന്‍ പിടിച്ച് കഴിഞ്ഞ് ഹാര്‍ബറിലേക്ക് വരുന്നതിനിടെയാണ് അപകടം.
തിങ്കളാഴ്ച രാവിലെ ഏഴോടെ പുന്നപ്ര പനച്ചുവട് പടിഞ്ഞാറായിരുന്നു സംഭവം. ഞായറാഴ്ച രാത്രി വെര്‍ജിന്‍ നീട്ടുവള്ളത്തില്‍ മറ്റ് ആറുപേരോടൊപ്പം മീന്‍ പിടിത്തത്തിന് പോയതായിരുന്നു. തിരികെ തോട്ടപ്പള്ളി ഹാര്‍ബറിലേക്ക് മടങ്ങുന്നതിനിടെ പുന്നപ്ര പടിഞ്ഞാറുഭാഗത്ത് എത്തിയപ്പോഴേക്കും വള്ളത്തില്‍ നിന്നും കുഴഞ്ഞ് വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
ഉടന്‍തന്നെ കൂടെയുണ്ടായിരുന്നവര്‍ കടലില്‍ ചാടി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെ പൊന്തുവള്ളത്തില്‍ ഉണ്ടായിരുന്ന തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് സുനിലിനെ കണ്ടുകിട്ടിയത്. തുടര്‍ന്ന് ആലപ്പുഴ മെഡികല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മാതാവ് ശോശാമ്മ. ഭാര്യ ജിജി സുനില്‍. മക്കള്‍ സ്റ്റാന്‍ലി, സ്നേഹ.
Keywords: News,Kerala,State,Ambalapuzha,Accident,Sea,Local-News,Fishermen, Death, Ambalapuzha: Returning from fishing young man fell off the boat and died
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.