Accidental Death | സ്‌കൂടറും കാറും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം; ഇതേ കാറിടിച്ച് ദമ്പതികള്‍ക്കും പരുക്ക്
Apr 25, 2023, 08:41 IST
ആലപ്പുഴ: (www.kvartha.com) സ്‌കൂടറും കാറും കൂട്ടിയിടിച്ച് ഇരുചക്രവാഹന യാത്രക്കാരിയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം. കളര്‍കോട് സനാതനപുരം കുഞ്ഞുപിള്ള നഗറില്‍ ഹൗസ് നമ്പര്‍ 113 കാര്‍ത്തിക ഭവനത്തില്‍ മാലാ ശശിയാണ് (48) മരിച്ചത്. തുമ്പോളി മാതാ സീനിയര്‍ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ അധ്യാപികയാണ്.
തിങ്കളാഴ്ച വൈകിട്ട് മൂന്നരയോടെ ബൈപാസ് മേല്‍പാലത്തില്‍ കുതിരപ്പന്തി ഭാഗത്താണ് അപകടം. സ്‌കൂളില്‍ നിന്ന് സ്‌കൂടറില്‍ വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. കാര്‍ ഇടിച്ച് അധ്യാപിക തല്‍ക്ഷണം സംഭവസ്ഥലത്ത് തന്നെ മരിച്ചു.
മൃതദേഹം മെഡികല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. ഭര്‍ത്താവ് അനില്‍കുമാര്‍ (എയര്‍പോര്‍ട്, ശാര്‍ജ). മക്കള്‍: അശ്വിന്‍കുമാര്‍ (എന്‍ജിനീയര്‍), അനീഷ് കുമാര്‍ (രണ്ടാം വര്‍ഷ മെഡികല്‍ വിദ്യാര്‍ഥി, ട്രാവന്‍കൂര്‍ മെഡിസിറ്റി മെഡികല്‍ കോളജ്, കൊല്ലം).
ഇതുവഴി വന്ന മറ്റ് രണ്ടു ബൈകുകളിലും ഇതേ കാറിടിച്ചു. അപകടത്തില്‍ ബൈകില്‍ യാത്ര ചെയ്ത ദമ്പതികള്‍ക്ക് പരുക്കേറ്റു. ബൈക് ഓടിച്ച ചമ്പക്കുളം പുത്തന്‍വെളിയില്‍ ബിനു (40), ഭാര്യ ദീപ്തി (35) എന്നിവരെ മെഡികല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റൊരു ബൈകില്‍ വന്ന യുവാവ് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ബൈപാസില്‍ ഗതാഗതം തടസ്സപ്പെട്ടു.
Keywords: Local-News, News, Kerala, Kerala-News, Regional-News, Alappuzha-News, Alappuzha, Accident, Accidental News, Bike Accident, Road Accident, Alappuzha: Teacher died in road accident.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.